താടി ലുക്കിലുള്ള മോഹൻലാലിന്‍റെ പുതിയ ചിത്രം വൈറൽ. ബ്രോ ഡാഡി ലുക്കെന്ന കമന്‍റുമായി ആരാധകർ. മോഹൻലാലിന്‍റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് മോഹൻലാലിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്.
ലൂസിഫറിന്‍റെ വിജയത്തിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിലെ മോഹൻലാലിന്‍റെ ലുക്കിനായി പ്രേക്ഷകർ കാത്തിരിക്കെയാണ് താരത്തിന്‍റെ പുതിയ ഫോട്ടോ സമീർ പങ്കുവച്ചത്. അതോടെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു. എന്നാൽ ലുക്ക് ബ്രോ ഡാഡിയിലേതു തന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Also Read: 'ബ്രോ ഡാഡി' തുടങ്ങി; പൂജ ചടങ്ങിന്‍റെ വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ
ബ്രോ ഡാഡിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ആരംഭിച്ചിരുന്നു. കേരളത്തിൽ ചിത്രീകരണാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.