കഥാപാത്രങ്ങളായി അഭിനയിക്കുകയല്ല, അവതാരമെടുക്കുന്ന കുലപതി, ഭാവങ്ങളുടെ ഖനിയാണ് മോഹൻലാലെന്നാണ് വിശേഷണം. മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹൻലാലിന്‍റെ 61-ാം ജന്മദിനമാണ് കടന്നുപോയത്. സമൂഹമാധ്യമങ്ങളിൽ ആശംസ പെരുമഴയായിരുന്നു താരചക്രവർത്തിക്ക് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും നൽകിയത്.
ഇപ്പോഴിതാ, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ഫേസ് ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തതും മഹാനടൻ മോഹന്‍ലാലിനെയാണ്. ഈ ആഴ്ചയിലെ മുഖമായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തുവെന്ന് അറിയിച്ചുകൊണ്ട് എൻഎഫ്എഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കവർ ചിത്രമായും താരത്തിന്‍റെ ഫോട്ടോയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ. ഇവിടെ പതിനായിരത്തോളം ചലച്ചിത്രങ്ങളും തിരക്കഥകളും പുസ്തകങ്ങളും അമ്പതിനായിരത്തോളം ചിത്രങ്ങളും സൂക്ഷിക്കുന്നുണ്ട്.
More Read: ആശംസകള്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍, ഒപ്പം ആരാധകര്‍ക്കായി പുതിയ ഫോട്ടോയും
ഈ ആഴ്ച ആദ്യം മുതൽ എൻഎഫ്എഐയുടെ ഫേസ്ബുക്ക് പേജിൽ മോഹന്‍ലാലിന്‍റെ വിവിധ സിനിമകളെ കുറിച്ചുള്ള വിവരണവും നൽകുന്നുണ്ട്. വാനപ്രസ്ഥം, വസ്തുഹാര, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഉള്ളടക്കം, നാടോടിക്കാറ്റ്, ഇരുവര്‍ എന്നീ മോഹൻലാൽ ചിത്രങ്ങളെയാണ് ഫേസ്ബുക്കിൽ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് പരാമർശിച്ചത്.