Barroz promo teaser : സംവിധായകനായും അഭിനേതാവുമായി കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ത്രിഡി ചിത്രം 'ബറോസി'ന്‍റെ പ്രൊമൊ ടീസര്‍ പുറത്തിറങ്ങി. അതുകൊണ്ട് തന്നെ വാനോളമാണ് പ്രേക്ഷകരുടെ പ്രതീക്ഷകളും.
- " class="align-text-top noRightClick twitterSection" data="">
മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് 'ബറോസി'ന്‍റെ പ്രൊമൊ ടീസര്‍ പുറത്തുവിട്ടത്. നിമിഷ നേരം കൊണ്ട് പ്രൊമൊ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയമായി. നാലര ലക്ഷം പേരാണ് 15 മണിക്കൂറിനകം പ്രൊമൊ കണ്ടിരിക്കുന്നത്. നിരവധി പോസിറ്റീവ് കമന്‍റുകളാണ് 'ബറോസി'ന്‍റെ പ്രൊമോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കൊവിഡ് സാഹചര്യത്തില്‍ പാതിവഴിയിലായ സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 26ന് പുനരാരംഭിച്ചിരുന്നു.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ചിത്രമാണ് 'ബറോസ്'. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്'. 400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്' യഥാര്‍ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി 'ബറോസി'ന്‍റെ മുന്നിലെത്തുന്നതുമാണ് പ്രമേയം.
Barroz cast and crew : ചിത്രത്തില്‍ 'ബറോസാ'യി വേഷമിടുന്നത് മോഹന്‍ലാലാണ്. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തും. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‌പാനിഷ് താരങ്ങളും 'ബറോസി'ല്‍ അണിനിരക്കും.
ചിത്രത്തില്‍ വാസ്‌കോഡഗാമയുടെ വേഷത്തില്‍ റാഫേലും ഭാര്യയുടെ വേഷത്തില്‍ പാസ് വേഗയുമാണ് എത്തുന്നത്. 'സെക്‌സ് ആന്‍ഡ് ലൂസിയ', 'ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍' തുടങ്ങീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. 'മൈഡിയര്‍ കുട്ടിച്ചാത്ത'ന്‍റെ സംവിധായകന്‍ ജിജോ പുന്നൂസാണ് 'ബറോസി'ന്‍റെ രചന. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.
Also Read : ഹാഫ് സാരിയിൽ സുന്ദരിയായി തിരുമല തിരുപതി ക്ഷേത്രദർശനം നടത്തി ജാൻവി കപൂർ