ഇന്ത്യന്‍ സിനിമയിലെ മാദകസൗന്ദര്യം സില്‍ക്ക് സ്മിതക്ക് രാജ്യത്തൊട്ടാകെ നിരവധി ആരാധകരാണുള്ളത്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സില്‍ക്കിന്റെ സ്ഫടികത്തിലെ കഥാപാത്രമായി മേക്കോവര്‍ നടത്തി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുകയാണ് ട്രാന്‍സ് വുമണും മോഡലുമായ ദീപ്തി കല്യാണി. നടി നയന്‍താരയുടെ രൂപത്തോട് സാമ്യമുള്ള തരത്തില്‍ മേക്കോവര്‍ നടത്തി സമൂഹമാധ്യമങ്ങളില്‍ ദീപ്തി വൈറലായിരുന്നു. അതിന് പിന്നാലെയാണ് സ്ഫടികത്തിലെ സില്‍ക്കിന്റെ ലൈല എന്ന കഥാപാത്രമായുള്ള ദീപ്തിയുടെ പുതിയ മേക്കോവര്‍. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ദീപ്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'ചിലർ നെറ്റി ചുളിച്ചേക്കാം, പക്ഷേ ഇത് ഒരു തരം ആഗ്രഹസഫലീകരമാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വശ്യസൗന്ദര്യത്തിന് ഉടമ സിൽക് സ്മിത എന്ന് മാത്രമെ എനിക്കഭിപ്രായം ഉള്ളു. അവരുടെ കണ്ണുകൾ, ചിരി, ശരീരഭംഗി, അതിനേക്കാൾ ഉപരി നല്ലൊരു മനസ്, ആ ഭംഗി പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മകൾ ദീപ്തി അവളുടെ കഴിവ് തെളിയിച്ചതിൽ അഭിമാനം, ഇനിയും ഇതിന്റെ നൃത്തചുവടുകളുമായി നിന്നെ ബിഗ് സ്ക്രീനിൽ കാണാൻ ഞാൻ പ്രാർത്ഥിക്കുന്നു, എന്നും നന്മകൾ ഉണ്ടാകട്ടെ' ദീപ്തിയുടെ ചിത്രങ്ങൾ പങ്കുവച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കുറിച്ചു. നല്ല പരിശ്രമമെന്നാണ് ഫോട്ടോക്ക് ലഭിച്ച കമന്റുകള്‍. ജിയോ മരോട്ടിക്കലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.