ETV Bharat / sitara

ഐഎഫ്എഫ്‌കെ നാല് ജില്ലകളിലായി നടത്തുന്നതിനെതിരെ  ശബരിനാഥ് എംഎല്‍എ രംഗത്ത്

25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കുമെന്ന് എംഎല്‍എ ശബരിനാഥ് ഫേസ്ബുക്കില്‍ കുറിച്ചു

MLA Sabarinath against IFFK 25th edition  ഐഎഫ്എഫ്‌കെ നാല് ജില്ലകളിലായി നടത്തുന്നതിനെതിരെ എംഎല്‍എ ശബരിനാഥ് രംഗത്ത്  ഐഎഫ്എഫ്‌കെ എംഎല്‍എ ശബരിനാഥ്  എംഎല്‍എ ശബരിനാഥ് വാര്‍ത്തകള്‍  MLA Sabarinath news  MLA Sabarinath  MLA Sabarinath IFFK 25th edition
ഐഎഫ്എഫ്‌കെ നാല് ജില്ലകളിലായി നടത്തുന്നതിനെതിരെ എംഎല്‍എ ശബരിനാഥ് രംഗത്ത്
author img

By

Published : Jan 2, 2021, 1:58 PM IST

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി പത്ത് മുതല്‍ സംസ്ഥാനത്തിന്‍റെ നാല് മേഖലകളിലായി നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ചലച്ചിത്രമേളയാണ് കൊവിഡ് മൂലം നീട്ടിവെച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും മേളയുടെ രജതജൂബിലി പതിപ്പ് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി നടക്കുക.

ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.എസ് ശബരീനാഥന്‍ എംഎല്‍എ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ശബരിനാഥ് എംഎല്‍എ പ്രതിഷേധം അറിയിച്ചത്. സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ഐഎഫ്എഫ്കെ പൂര്‍ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളില്‍ ഭാഗികമായി നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കുമെന്നും ഭാവിയില്‍ ഐഎഫ്‌എഫ്‌കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നും ശബരിനാഥ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

'ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പിന്നെ കാന്‍സ് ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്‍റിറ്റി ഈ മൂന്ന് നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകര്‍ക്ക് ഈ നഗരങ്ങള്‍ സുപരിചിതമാണ്. 1996ല്‍ തുടങ്ങിയ ഐഎഫ്എഫ്കെയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാ ഭൂപടത്തില്‍ ഒരു പ്രഥമ സ്ഥാനമുണ്ട്. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് ഐഎഫ്എഫ്കെയുടെ വിജയത്തിന്‍റെ പ്രധാന അടിത്തറ. ഒരു തീര്‍ഥാടനം പോലെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാര്‍ക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിന് സമാനമാണ് കൊച്ചിയിലേക്ക് ബിനാലെക്ക്‌ ‌വരുന്നവര്‍ക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം. സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ഐഎഫ്എഫ്കെ പൂര്‍ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളില്‍ ഭാഗികമായി നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ ഐഎഫ്എഫ്കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകും. സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....' ഇതായിരുന്നു ശബരിനാഥ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

  • ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ്...

    Posted by Sabarinadhan K S on Friday, January 1, 2021
" class="align-text-top noRightClick twitterSection" data="

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ്...

">

എംഎല്‍എയുടെ പോസ്റ്റിനെ ചിലര്‍ അനുകൂലിക്കുകയും ചിലര്‍ പ്രതികൂലിക്കുകയും ചെയ്‌തിട്ടുണ്ട്. ഓരോ മേഖലയിലും അഞ്ച് തിയേറ്ററുകളിലായിട്ടാകും സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. പരമാവധി 200 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. മേളയുടെ ഉദ്ഘാടന ചടങ്ങ് തിരുവനന്തപുരത്തും സമാപന ചടങ്ങ് പാലക്കാടുമായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.