മഹാനടിക്ക് ശേഷം റിലീസിനൊരുങ്ങുന്ന കീര്‍ത്തി സുരേഷ് ചിത്രമാണ് മിസ് ഇന്ത്യ. ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബിസിനസില്‍ ശോഭിക്കാന്‍ ഒരു പെണ്‍കുട്ടി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. സിനിമയുടെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ടാണ് ട്രെയിലര്‍ എത്തിയത്. നവംബര്‍ നാലിന് നെറ്റ്ഫ്ളിക്സിലൂടെ മിസ് ഇന്ത്യ സ്ട്രീം ചെയ്‌ത് തുടങ്ങും. ജഗപതി ബാബുവാണ് ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. നരേന്ദ്ര നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാദിയ മൊയ്‌തു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്.തമന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ മുമ്പ് റിലീസ് ചെയ്‌ത ട്രെയിലര്‍ ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
- " class="align-text-top noRightClick twitterSection" data="">