93ാമത് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ വരെ ഇടം നേടിയ 'മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമ പാരീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. വിജീഷ് മണി സംവിധാനം ചെയ്‌ത സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കേരളത്തിന്‍റെ അഭിമാനമായ ഫുട്‌ബോള്‍ താരം ഐ.എം വിജയനാണ്. അഞ്ച് വിദേശ ചിത്രങ്ങളെ പിന്തളളിയാണ് വിജയം കൈവരിച്ചത്. നവാഡ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ജൂറി പുരസ്‌കാരവും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ 'ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സെഷന്‍സി'ലേക്കും സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുറുമ്പ ഭാഷയിലുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സിനിമ കൂടിയാണ് 'മ് (സൗണ്ട് ഓഫ് പെയിന്‍)'. ഹോളിവുഡ് സംവിധായകന്‍ ഡോ.സോഹന്‍ റോയിയാണ് സിനിമ നിര്‍മിച്ചത്.
- " class="align-text-top noRightClick twitterSection" data="">
Also read: വീണ്ടുമൊരു താര വിവാഹം ; യാമി ഗൗതമിനെ ജീവിത സഖിയാക്കി ആദിത്യ ധര്‍
തേൻ ശേഖരണം ഉപജീവന മാർഗമാക്കിയ ആദിവാസി കുടുംബനാഥന്‍റെ ജീവിതത്തിലൂടെയാണ് കഥപറയുന്നത്.പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം തേനിന് ദൗർലഭ്യം നേരിടുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സച്ചി ചിത്രം അയ്യപ്പനും കോശിയിലും അഭിനയിക്കുകയും പാടുകയും ചെയ്‌ത് ശ്രദ്ധനേടിയ നഞ്ചിയമ്മയും 'മ്' സിനിമയുടെ ഭാഗമായിട്ടുണ്ട്. വിജീഷ് മണിയുടെ സംസ്കൃത ഭാഷയിലുള്ള നമോ, ഇരുള ഭാഷയിലുള്ള നേതാജി എന്നീ സിനിമകൾ 2019ലും 2020ലും ഇഫി ഗോവ ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെറും 51 മണിക്കൂറുകൾ കൊണ്ട് വിശ്വഗുരു എന്ന സിനിമ പൂർത്തിയാക്കി തിയറ്ററുകളിൽ പ്രദർശിപ്പിച്ചതിന് ഗിന്നസ് റെക്കോർഡ് നേടിയിട്ടുണ്ട് വിജീഷ് മണി. ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് വിജീഷിന്‍റെ 'പുഴയമ്മ' എന്ന ചിത്രത്തിന് 2018ൽ ലഭിച്ചിരുന്നു. ജുബൈര്‍ മുഹമ്മദാണ് 'മ് (സൗണ്ട് ഓഫ് പെയിന്‍)' ചിത്രത്തിന്റെ സംഗീതസംവിധായകന്‍. പ്രകാശ് വാടിക്കല്‍ തിരക്കഥയും ദേശീയ അവാര്‍ഡ് ജേതാവ് ബി.ലെനിന്‍ ചിത്രത്തിന്‍റെ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ ആര്‍.മോഹന്‍. പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ.