തെന്നിന്ത്യയുടെ പ്രിയതാരമാണ് മേഘ്ന രാജ്. ബ്യൂട്ടിഫുൾ, യക്ഷിയും ഞാനും, മെമ്മറീസ്, മാഡ് ഡാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിനും സുപരിചിതയാണ് താരം.
ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗത്തിൽനിന്നും ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് താരമിപ്പോൾ. ജൂനിയർ ചിരുവിന്റെ ജനനമാണ് മേഘ്നയെ ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ചുയർത്തിയത്.
വിശേഷദിവസങ്ങളിൽ മകനൊപ്പമുള്ള ചിത്രങ്ങളും ചിരഞ്ജീവിയുടെ ഓർമകളും മേഘ്ന രാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ആരാധകരും മികച്ച പിന്തുണയാണ് നൽകുന്നത്.
പ്രിയപ്പെട്ട കുഞ്ഞിക്കണ്ണനെ ഒക്കത്തെടുത്ത് മേഘ്ന രാജ്
ഇന്ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മകനൊപ്പമുള്ള ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. എല്ലാവർക്കും ജന്മാഷ്ടമി ആശംസ അറിയിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവച്ചത്. കൃഷ്ണന്റെ വേഷത്തിലുള്ള കുഞ്ഞ് ചിന്റുവിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. ഹൃദയാഘാതത്തെ തുടർന്ന് താരം മരിക്കുമ്പോൾ മേഘ്ന അഞ്ച് മാസം ഗർഭിണിയായിരുന്നു.
More Read: എന്നെന്നും എന്റെ ഉറ്റ സുഹൃത്ത്... സൗഹൃദദിനത്തിൽ ചിരുവിനൊപ്പമുള്ള ഓർമചിത്രവുമായി മേഘ്ന രാജ്
ഒക്ടോബർ 22ന് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകി. അകാലത്തിലെ ചിരഞ്ജീവിയുടെ വേർപാടിൽ നിന്നും മേഘ്നയ്ക്കും കുടുംബത്തിനും സന്തോഷം നിറച്ചായിരുന്നു കുഞ്ഞിന്റെ വരവ്.
മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹനിശ്ചയ വാർഷികത്തിൽ ജൂനിയർ ചിരു പിറന്നതിനാൽ, ചിരഞ്ജീവിയുടെ പുനർജന്മമാണ് കുഞ്ഞെന്ന് കുടുംബവും വിശേഷിപ്പിച്ചു.
കുട്ടിയും ചിരഞ്ജീവിയും കാർബൺ കോപ്പിയാണെന്നാണ് ആരാധകർ പറയുന്നത്. മേഘ്നയുടെ കൺമണിയെ ചിന്റുവെന്ന് വിളിക്കാനാണ് കുടുംബം തീരുമാനിച്ചതെങ്കിലും, ജൂനിയർ ചിരുവെന്നാണ് സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത്.