ETV Bharat / sitara

ചിരുവിന്‍റെ ഫോട്ടോയില്‍ തൊട്ടും തലോടിയും ജൂനിയര്‍ ചിരു - മേഘ്ന രാജ് മകന്‍

മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവും നടനുമായ ചീരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

meghna chiru sarja shared latest video of her kid junior chiru  ചിരുവിന്‍റെ ഫോട്ടോയില്‍ തൊട്ടും തലോടിയും ജൂനിയര്‍ ചിരു  junior chiru  junior chiru photos videos  മേഘ്ന രാജ് മകന്‍  ചിരഞ്ജീവി സര്‍ജ വാര്‍ത്തകള്‍
ചിരുവിന്‍റെ ഫോട്ടോയില്‍ തൊട്ടും തലോടിയും ജൂനിയര്‍ ചിരു
author img

By

Published : May 3, 2021, 10:48 PM IST

മേഘ്ന ചിരു സര്‍ജയും മകന്‍ ജൂനിയര്‍ ചിരുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ജൂനിയര്‍ ചിരുവിന്‍റെ വരവിന് ശേഷം വിശേഷങ്ങളെല്ലാം നടി മേഘ്‌ന സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കാറുണ്ട്. അച്ഛന്‍ ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോയോട് കിന്നാരം പറയുകയും തലോടുകയും ചെയ്യുന്ന കുഞ്ഞ് ചിരുവിന്‍റെ വീഡിയോയാണ് മേഘ്‌ന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ തൊട്ടുനോക്കുകയും അച്ഛനെ നോക്കി അവന്‍റെ ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുകയുമാണ് ജൂനിയര്‍ ചീരു. 'ഞങ്ങളുുടെ അത്ഭുതം, എന്നും എപ്പോഴും' എന്നാണ് മേഘ്‌ന വീഡിയോ പങ്കുവച്ച്‌ കുറിച്ചത്.

നേരത്തെ മകന് രണ്ട് മാസമായപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും അത് തന്നെ പരിഭ്രാന്തിയിലാക്കിയിരുന്നെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. കുഞ്ഞ് ചിരു വന്നിട്ട് ആറ് മാസം പിന്നിട്ടതിന്‍റെ ആഘോഷങ്ങളുടെ ചിത്രങ്ങളും മേഘ്ന പങ്കുവച്ചിരുന്നു. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ജൂനിയര്‍ സിമ്പ എന്ന് പറഞ്ഞാണ് മേഘ്‌ന പലപ്പോഴും മകന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബര്‍ 22 നാണ് ജൂനിയര്‍ ചിരുവിന്‍റെ പിറന്നാള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.