ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. വിവിധ ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത് മഹാനടന്‍ മമ്മൂട്ടിയാണ്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചിത്രത്തിലെ ഒരു സസ്പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് താരം ഇപ്പോള്‍. പെണ്‍വേഷം കെട്ടിനില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുക. ഇതുവരെ മൂന്ന് ഗെറ്റപ്പുകളാണ് പുറത്തുവന്നത്. അവയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത് ഇപ്പോള്‍ പുറത്തുവന്ന സ്‌ത്രൈണഭാവത്തിലുള്ള മമ്മൂട്ടിയുടെ ലുക്കാണ്. മുടി നീട്ടി വളര്‍ത്തി ചുവന്ന പൊട്ടുകുത്തി നില്‍ക്കുന്ന താരത്തിന്‍റെ ചിത്രം ട്രെന്‍റിങാണ്. മമ്മൂട്ടി തന്നെയാണ് തന്‍റെ പുതിയ വേഷം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.
ആദ്യമായല്ല മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ പെണ്‍വേഷത്തില്‍ ബിഗ്‌സ്ക്രീനില്‍ എത്തുന്നത്. 1983ല്‍ റിലീസ് ചെയ്ത ഒന്ന് ചിരിക്കൂ എന്ന പി.ജി വിശ്വംഭരന്‍ ചിത്രത്തില്‍ മമ്മൂട്ടി സ്ത്രീവേഷമണിഞ്ഞിരുന്നു. സ്വപ്ന, ജലജ, അടൂര്‍ ഭാസി, ഉമ്മര്‍, സുകുമാരി എന്നിവരായിരുന്നു അന്ന് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായത്.എന്നാല്‍ 36 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പെണ്‍വേഷത്തെക്കാളും സൂപ്പര്‍ മാമാങ്കത്തിലേതാണെന്നാണ് ആരാധകര്‍ പറയുന്നത്.
എം.പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മാമാങ്കം ഡിസംബര്‍ 12ന് തീയേറ്ററുകളിലെത്തും. വേണു കുന്നപ്പള്ളി നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.