"കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടക്കൽ ചന്ദ്രനെന്നാണ് അയാളുടെ പേര്..." മെഗാസ്റ്റാർ മുഖ്യമന്ത്രിയായെത്തുന്ന വൺ ട്രെയിലർ പുറത്തിറങ്ങി. ആരാധകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. മമ്മൂട്ടിക്കൊപ്പം മലയാളത്തിന്‍റെ സൂപ്പർതാരങ്ങളായ മോഹൻലാലും സുരേഷ് ഗോപിയും ചേർന്നാണ് വൺ ട്രെയിലർ റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രന്‍റെ തീരുമാനങ്ങളും അതിനെ എതിർക്കുന്ന പ്രതിപക്ഷത്തെയും പാർട്ടിക്കാരെയുമാണ് ട്രെയിലറിൽ കാണിക്കുന്നത്. വൻതാരനിരയാണ് വണ്ണിൽ അണിനിരക്കുന്നത്. ജോജു ജോര്‍ജ്, രഞ്ജിത്ത്, സലിം കുമാര്‍, മുരളീ ഗോപി, അലൻസിയർ, ബാലചന്ദ്ര മേനോന്‍, നിമിഷ സജയൻ, സുധീർ കരമന, ജഗദീഷ്, കൃഷ്‌ണകുമാർ എന്നിവരും അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.
ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുങ്ങുന്നത്. നിഷാദ് യൂസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ വൈദി സോമസുന്ദരമാണ്. ഗോപി സുന്ദർ ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വൺ ചിത്രം നിർമിക്കുന്നത്.