കോഴിക്കോട്: ഇടതുകാലിന്‍റെ ലിഗമെന്‍റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല.... ചൊവ്വാഴ്‌ച ഒരു പൊതുപരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. കാല് ചെറുതായാല്‍ ആള്‍ക്കാര്‍ കളിയാക്കുന്നതുകൊണ്ടാണ് ശസ്‌ത്രക്രിയ ചെയ്യാതിരുന്നതെന്നും മമ്മൂട്ടി ഒരു തമാശയാക്കി തന്‍റെ അനുഭവ കഥ പങ്കുവച്ചു.
ദക്ഷിണേന്ത്യയിൽ ആദ്യമായി സന്ധി മാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്‍ത്രക്രിയ നടപ്പാക്കുന്നതിന്‍റെ ഉദ്ഘാടനത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മമ്മൂട്ടി തന്‍റെ അനുഭവം വെളിപ്പെടുത്തിയത്.
'ഇടതുകാലിന്‍റെ ലിഗമെന്‍റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്‍താൽ ഇനിയും എന്‍റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്'. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.'
Also Read: ആരുടെ ശരിയാ, നിന്‍റെയോ പടച്ചോന്‍റെയോ? വർഗീയ കലാപത്തിന്‍റെ 'കുരുതി' ട്രെയിലർ പുറത്ത്
ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്‌ടർ ഡോ. അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്‍റ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ് എബ്രഹാം ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡാൻസിങ് അറിയില്ലെന്ന് വിമർശിച്ചവർക്കുള്ള മറുപടിയാണ് താരം പറഞ്ഞതെന്ന് മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് ആരാധകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.