ETV Bharat / sitara

പ്രണയിച്ച് രജിഷയും വെങ്കിടേഷും; കെമിസ്ട്രി അസാധ്യമെന്ന് ആരാധകര്‍ - Vidhu Vincent latest news

‘മതിവരാതെ’ എന്ന ഗാനത്തിന് വരികളൊരുക്കിയത് ബിലു പദ്മിനി നാരായണനാണ്. വർക്കി ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഋതു വൈശാഖ്, ആൻ ആമി എന്നിവര്‍ ചേര്‍ന്നാണ്

പ്രണയിച്ച് രജിഷയും വെങ്കിടേഷും; കെമിസ്ട്രി അസാധ്യമെന്ന് ആരാധകര്‍
author img

By

Published : Nov 16, 2019, 7:17 PM IST

മാന്‍ഹോളിന് ശേഷം വിധു വിന്‍സെന്‍റ് സംവിധാനം ചെയ്ത പുതിയ ചിത്രം സ്റ്റാന്‍റ് അപ്പിലെ പ്രണയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രജിഷ വിജയനും വെങ്കിടേഷും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്‍റെ പശ്ചാത്തലം. ‘മതിവരാതെ’ എന്ന ഗാനത്തിന് വരികളൊരുക്കിയത് ബിലു പദ്മിനി നാരായണനാണ്. വർക്കി ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഋതു വൈശാഖ്, ആൻ ആമി എന്നിവര്‍ ചേര്‍ന്നാണ്. റിയാലിറ്റി ഷോയിലൂടെ സിനിമാമേഖലയില്‍ എത്തിയ വെങ്കിടേഷ് ആദ്യമായി നായകനാകുന്ന ചിത്രമാണ് സ്റ്റാന്‍റ് അപ്പ്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ മനോഹരമാണെന്നും കെമിസ്ട്രി കൊള്ളാമെന്നുമൊക്കെയാണ് വീഡിയോ ഗാനത്തിന് ആരാധകര്‍ നല്‍കുന്ന കമന്‍റുകള്‍. ചിത്രത്തില്‍ സയനോരയും അനുജത്തി ശ്രുതിയും ചേർന്ന് പാടിയ ഒരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ആ ഗാനവും ഹിറ്റായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

രജിഷക്കൊപ്പം നിമിഷ സജയനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സ്റ്റാൻഡ് അപ്പ് കോമഡി പ്രമേയമാക്കിയുള്ള ആദ്യ ചിത്രമാണിത്. അർജുൻ അശോകൻ, ജുനൈസ്, സീമ, സജിത മഠത്തിൽ, സുനിൽ സുഗത, പ്രസീത മേനോൻ, രാജേഷ് ശർമ, ജോളി ചിറയത്ത്, ദിവ്യ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളാകുന്നു. ആന്‍റോ ജോസഫ്, ഉണ്ണി കൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.