ദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒരുമിച്ചെത്തുന്ന ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്‌തു. ലൊക്കേഷനിൽ നിന്നുള്ള രംഗങ്ങൾ കോർത്തിണക്കി "വാത്തി കമിങ്..." എന്ന ഡപ്പാംകൂത്ത് പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാന ബാലചന്ദർ 'മാസ്റ്ററിലെ' ഗാനരചന നിർവഹിച്ചിരിക്കുന്നു. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും ഗാന ബാലചന്ദറും ചേര്‍ന്നാണ്.
- " class="align-text-top noRightClick twitterSection" data="">
കൈദി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷും വിജയിയും വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയായതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. വിജയ് സേതുപതി ചിത്രത്തിൽ വില്ലനായാണ് എത്തുന്നത്. ശന്തനു, അര്‍ജുന്‍ ദാസ്, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സത്യന്‍ സൂര്യനാണ് മാസ്റ്ററിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്‍റെ ബാനറിൽ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിർമിക്കുന്നത്. അടുത്ത മാസം മാസ്റ്റർ പ്രദർശനത്തിനെത്തും.