Marakkar Grand trailer released : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രം 'മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹ' ത്തിന്‍റെ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് വിസ്‌മയമേകുന്ന യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളുമടങ്ങുന്ന ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
Marakkar trailer viral : മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്തുവിടുകയായിരുന്നു. 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നെടുമുടി വേണു, കീര്‍ത്തി സുരേഷ് തുടങ്ങി ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങള്‍ മിന്നിമറയുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ തന്നെയാണ് ഹൈലൈറ്റ്. പങ്കുവച്ച് നിമിഷവേഗത്തില്‍ ട്രെയ്‌ലര്‍ തരംഗമായിരിക്കുകയാണ്. അര മണിക്കൂര്‍ കൊണ്ട് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത് ഒരു ലക്ഷം പേരാണ്. ഒരു മണിക്കൂര്‍ കൊണ്ട് രണ്ട് ലക്ഷം കാഴ്‌ചക്കാരും.
- " class="align-text-top noRightClick twitterSection" data="">
Marakkar Official teaser : കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്‍റെ മൂന്ന് ടീസറുകളും പുറത്തുവിട്ടിരുന്നു. പുറത്തുവിട്ട ടീസറുകളിലെല്ലാം യുദ്ധരംഗങ്ങള്‍ തന്നെയാണ് ഹൈലൈറ്റാവുന്നത്. എല്ലാ ടീസറും സോഷ്യല്‍ മീഡിയകളിലടക്കം തരംഗമായിരുന്നു.
Marakkar songs : ചിത്രത്തിലെ ഗാനങ്ങളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മരക്കാറിലെ അഞ്ച് ലിറിക്കല്‍ വീഡിയോ ഗാനങ്ങളാണ് പുറത്തിറങ്ങിയത്. ഏറ്റവും ഒടുവിലായി 'നീയേ എന്‍ തായേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
First 100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മരക്കാര്‍' പുറത്തിറങ്ങുന്നത്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'. മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്.
Pranav Mohanlal with Mohanlal : മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍. ഇവരെ കൂടാതെ അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്, അശോക് സെല്‍വ, ഹരീഷ് പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Marakkar cast and crew : ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഡോക്‌ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സഹ നിര്‍മാതാക്കളാണ്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിയദര്‍ശന്‍, അനി ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.
Marakkar Theatre release : അഞ്ച് ഭാഷകളിലായി ലോകമെമ്പാടുള്ള തിയേറ്ററുകളില്‍ ഇനി 'മരക്കാര്‍' എത്താന്‍ രണ്ടുനാള്‍ കൂടി. ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അറുന്നൂറോളം സ്ക്രീനുകള്‍ ചിത്രം ചാര്‍ട്ട് ചെയ്‌ത് കഴിഞ്ഞു.
ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും (മോസ്‌റ്റ് ആന്‍റിസിപ്പേറ്റഡ് ഇന്ത്യന്‍ ചിത്രം) എന്ന വിഭാഗത്തില്‍ മരക്കാര്‍ ഒന്നാമതെത്തിയിരുന്നു.