മലയാളത്തിലെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം. ഉയര്‍ന്ന ബജറ്റിനൊപ്പം താരബാഹുല്യം കൊണ്ടും ചിത്രം ശ്രദ്ധേയമാണ്. പ്രഭു, മഞ്ജു വാര്യര്‍, സിദ്ദിഖ്, നെടുമുടി വേണു, ഫാസില്‍, സുഹാസിനി, ഇന്നസെന്‍റ്, മുകേഷ്, ഗണേഷ് കുമാര്‍, മാമുക്കോയ തുടങ്ങിയവരൊക്കെ എത്തുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ പ്രണവിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കുഞ്ഞാലി മരക്കാറാകുന്ന മോഹന്‍ലാലിന്‍റെ ചെറുപ്പമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'മമ്മാലി അഥവാ കുഞ്ഞാലി മരക്കാര്‍ നാലാമന്‍' എന്നാണ് പ്രണവിന്‍റെ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു യുദ്ധമുഖത്ത് ആയുധങ്ങളുമായി ഉയര്‍ന്ന് ചാടുന്ന രീതിയിലാണ് പോസ്റ്ററില്‍ പ്രണവിന്‍റെ കഥാപാത്രത്തിന്‍റെ നില്‍പ്പ്.
പ്രിയദര്‍ശനും അനി.ഐ.വി സശിയും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് എം.എസ് അയ്യപ്പന്‍ നായരാണ് നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേലിന്‍റേതാണ് സംഗീതം. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭാവര്‍മയാണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം റിലീസിന് എത്തിക്കാനാണ് നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസിന്‍റെ പദ്ധതി.