ETV Bharat / sitara

മരട് വിഷയം സിനിമയാകുന്നു; സംവിധാനം കണ്ണന്‍ താമരക്കുളം

author img

By

Published : Nov 20, 2019, 3:06 PM IST

കോടതി വിധിക്ക് ശേഷമുള്ള മരട് ഫ്ളാറ്റ് ഉടമകളുടെ ജീവിതവും പ്രതിഷേധവും ഫ്ളാറ്റ് പൊളിച്ച് നീക്കുന്നതും മറ്റുമാണ് സിനിമയുടെ കഥാതന്തു. പട്ടാഭിരാമനെന്ന ജയറാം ചിത്രത്തിന്‍റെ വിജയത്തിന് ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണ് മരട് 357

മരട് വിഷയം സിനിമയാകുന്നു; സംവിധാനം കണ്ണന്‍ താമരക്കുളം

ഏറെ ചര്‍ച്ചയായ മരട് ഫ്ളാറ്റ് വിഷയം സിനിമയാകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ദിനേശ് പള്ളത്തിന്‍റെതാണ് തിരക്കഥ.

കോടതി വിധിക്ക് ശേഷമുള്ള മരട് ഫ്ളാറ്റ് ഉടമകളുടെ ജീവിതവും പ്രതിഷേധവും ഫ്ളാറ്റ് പൊളിച്ച് നീക്കുന്നതും മറ്റുമാണ് സിനിമയുടെ കഥാതന്തു. പട്ടാഭിരാമനെന്ന ജയറാം ചിത്രത്തിന്‍റെ വിജയത്തിന് ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്.

കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയം എന്ന നിലയിലാണ് ചിത്രം പ്രസക്തമാകുന്നത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പട്ടാഭിരാമനും സമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്തത്. രവി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത് കൈതപ്രവും, മുരുകന്‍ കാട്ടാക്കടയും ചേര്‍ന്നാണ്.

Intro:Body:മരട് ഫ്ലാറ്റ് പൊളിക്കൽ സിനിമയാകുന്നു.
മരട് 357 എന്ന പേരിലാണ് ചിത്രം നിർമ്മിക്കുന്നത്.

മരട് ഫ്ലാറ്റ് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിൻ്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്. മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റ് നിവാസികളുടെ കോടതി വിധിക് ശേഷമുള്ള ജീവിതവും പ്രതിഷേധങ്ങളും ഉൾപ്പടെ ഫ്ലാറ്റ് പൊളിച്ച് നീക്കുന്നത് വരെയുള്ള കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുമെന്നാണറിയുന്നത്.പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം എന്ന നിലയിലാണ് ഈ ചിത്രം പ്രസക്തമാവുന്നത്. കണ്ണൻ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ പട്ടാഭിരാമനും ഇതുപോലെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെ ആയിരുന്നു. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ഗാനരചന നിർവ്വഹിക്കുന്നു.
Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.