ETV Bharat / sitara

'ചന്ദ്രലേഖ' ഒഴിവാക്കേണ്ടി വന്നതില്‍ സങ്കടം; 'മരക്കാർ' ഭാഗ്യമെന്നും മഞ്ജു വാര്യര്‍ - Manju Warrier

മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴാണ് പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നതാണെന്നും എന്നാല്‍ പല കാരണങ്ങളാല്‍ അഭിനയിക്കാൻ സാധിച്ചില്ലെന്നും നടി മഞ്ജു വാര്യര്‍ വെളിപ്പെടുത്തിയത്.

Manju Warrier said she was very sad to have to get rid of Chandralekha  ചന്ദ്രലേഖ ഒഴിവാക്കേണ്ടി വന്നതില്‍ ഏറെ സങ്കടം അനുഭവിച്ചിരുന്നുവെന്ന് മഞ്ജുവാര്യര്‍  മഞ്ജുവാര്യര്‍  മഞ്ജു വാര്യര്‍  മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം  പ്രിയദര്‍ശന്‍  മോഹന്‍ലാല്‍  Manju Warrier  Chandralekha
ചന്ദ്രലേഖ ഒഴിവാക്കേണ്ടി വന്നതില്‍ ഏറെ സങ്കടം അനുഭവിച്ചിരുന്നുവെന്ന് മഞ്ജുവാര്യര്‍
author img

By

Published : Feb 13, 2020, 11:52 AM IST

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴാണ് പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നതാണെന്നും എന്നാല്‍ പല കാരണങ്ങളാല്‍ പോകാന്‍ സാധിച്ചില്ലെന്നും നടി മഞ്ജു വാര്യർ വെളിപ്പെടുത്തിയത്. അതില്‍ താന്‍ ഇപ്പോഴും ഖേദിക്കുന്നുണ്ടെന്നും മഞ്ജു പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

'എന്‍റെ കുട്ടിക്കാലത്ത് ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്‍തവരാണ് പ്രിയദര്‍ശനും മോഹൻലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദര്‍ശൻ സാറിനൊപ്പം പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല. ചന്ദ്രലേഖ എന്ന സിനിമക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്‍റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാൻ മനസിലാക്കയതുവെച്ച് മലയാള സിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാണ് മരക്കാര്‍; അറബിക്കടലിന്‍റെ സിംഹം' മഞ്ജു വാര്യര്‍ പറയുന്നു.

മരക്കാറില്‍ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാൻ സാധിച്ചത് തന്നെ ഭാഗ്യമാണെന്നും ഒട്ടേറെ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് താന്‍ എത്തുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമ എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും സിനിമ തീയേറ്ററില്‍ പോയി കാണാൻ ഏറെ ആകാംക്ഷയോടെ താനും കാത്തിരിക്കുന്നുവെന്നും മഞ്ജു വാര്യര്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.