Lalitham Sundaram first video song: മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജു വാര്യരുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'മേഘജാലകം' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മഞ്ജു വാര്യരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഉല്ലാസ യാത്രയിലെ സന്തോഷ നിമിഷങ്ങളാണ് 3.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തിലുള്ളത്. ബിജിപാലിന്‍റെ സംഗീതത്തില്‍ നജീം അര്‍ജാദ് ആണ് ഗാനാലാപനം. ബി.കെ ഹരിനാരായണന്‍ ആണ് ഗാനരചന.
- " class="align-text-top noRightClick twitterSection" data="">
Manju Warrier Biju Menon combo: 23 വര്‍ഷങ്ങള്‍ക്ക് ബിജു മേനോന്‍റെ നായികയായി മഞ്ജു അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ലളിതം സുന്ദരം' പുറത്തിറങ്ങുക. 'കണ്ണെഴുതി പൊട്ടും തൊട്ട്' (1999) എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
Lalitham Sundaram cast and crew: പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന ഒരു കോമഡി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. സൈജു കുറുപ്പ്, ദീപ്‌തി സതി, സുധീഷ്, അനു മോഹന്‍, രഘുനാഥ് പാലേരി, ആശാ അരവിന്ദ്, സറീന വഹാബ്, വിനോദ് തോമസ്, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.
മഞ്ജുവിന്‍റെ സഹോദരനും നടനുമായ മധു വാര്യര്‍ ആണ് സംവിധാനം. മധു വാര്യരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് 'ലളിതം സുന്ദരം'. സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. പ്രമോദ് മോഹന്‍ ആണ് തിരക്കഥ. പി.സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ലിജോ പോള്‍ ആണ് ചിത്രസംയോജനം.
Lalitham Sundaram release: ഡയറക്‌ട് ഒടിടി റിലീസായി ചിത്രം അടുത്ത മാസം പ്രദര്‍ശനത്തിനെത്തും. കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീണ്ടു പോവുകയായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.
Also Read: ഫഹദ് സൂപ്പര്‍ വില്ലനോ? മാരി സെല്‍വരാജ് ചിത്രം ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്