ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം 'പ്രണയവര്‍ണങ്ങളു'ടെ അതേ പടികൾ ചവിട്ടി മഞ്ജുവാര്യര്‍ നടന്നു കയറി. 1998ൽ ഇതേ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ഓർമ പങ്കുവെക്കുകയാണ് നടി മഞ്ജുവാര്യര്‍. "ആരോ.. വിരല്‍മീട്ടി" എന്ന ഗാനരംഗത്തിലെ ഗോവണിപടികളും നായികയും വീണ്ടും 'ചതുര്‍മുഖം' എന്ന ചിത്രത്തിനു വേണ്ടി ആവർത്തിക്കുകയാണ്. അന്നത്തെ നാണം കുണുങ്ങിയായ പെൺകുട്ടിയിൽ നിന്നും നല്ല ആത്മധൈര്യമുളള യുവതിയുടെ പരിവേഷത്തിലാണ് വീഡിയോയിൽ താരം. എന്നാൽ, ലൊക്കേഷനിൽ യാതൊരു മാറ്റവും കാണുന്നില്ല.
- " class="align-text-top noRightClick twitterSection" data="
">
"ഓർമകളുടെ വഴിയിലൂടെ എന്നെ കൊണ്ടു പോയ ഈ വീഡിയോക്ക് രാജീവൻ ഫ്രാൻസിസിന് നന്ദി, #ചതുര്‍മുഖം #പ്രണയവര്‍ണങ്ങള്‍," താരം കുറിച്ചു. സുരേഷ് ഗോപി, മഞ്ജുവാര്യര്‍, ദിവ്യ ഉണ്ണി, ബിജു മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച, ത്രികോണപ്രണയത്തിന്റെ കഥ പറഞ്ഞ ക്യാമ്പസ് ചിത്രം പ്രണയവര്‍ണങ്ങള്‍ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ കൂടി അടയാളമാണ്. ഇന്ന് ചിത്രമിറങ്ങി 22 വർഷത്തിന് ശേഷം രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചതുര്മുഖ'ത്തിന് വേണ്ടിയാണ് മഞ്ജു വീണ്ടും ആ പടികൾ നടന്നു കയറിയത്.