ETV Bharat / sitara

'ജീവിതത്തില്‍ എത്ര തോറ്റാലും തോല്‍വി സമ്മതിക്കില്ല'; 'ലളിതം സുന്ദരം' ട്രെയ്‌ലര്‍

author img

By

Published : Mar 7, 2022, 8:32 PM IST

Lalitham Sundaram trailer: കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് 'ലളിതം സുന്ദരം' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന

Lalitham Sundaram trailer  Manju Warrier Biju Menon Lalitham Sundaram  'ലളിതം സുന്ദരം' ട്രെയ്‌ലര്‍ പുറത്ത്‌  Lalitham Sundaram first video song  Manju Warrier Biju Menon combo  Lalitham Sundaram cast and crew  Lalitham Sundaram release  ട്രെയ്‌ലറില്‍ ഒളിപ്പിച്ച്‌ 'ലളിതം സുന്ദരം' റിലീസ്‌
'ജീവിതത്തില്‍ എത്ര തോറ്റാലും തോല്‍വി സമ്മതിക്കില്ല'; ട്രെയ്‌ലറില്‍ ഒളിപ്പിച്ച്‌ 'ലളിതം സുന്ദരം' റിലീസ്‌

Lalitham Sundaram trailer: 'ലളിതം സുന്ദരം' ട്രെയ്‌ലര്‍ പുറത്ത്‌. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജു വാര്യരുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. ചിത്രത്തിന്‍റെ വളരെ രസകരമായ ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് 'ലളിതം സുന്ദരം' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

Lalitham Sundaram first video song: അടുത്തിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. 'മേഘജാലകം' എന്ന്‌ തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്‌. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിപാലിന്‍റെ സംഗീതത്തില്‍ നജീം അര്‍ജാദ്‌ ആയിരുന്നു ഗാനാലാപനം.

Manju Warrier Biju Menon combo: ചിത്രത്തില്‍ മഞ്ജു വാര്യരും ബിജു മേനോനുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്‌. 23 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ലളിതം സുന്ദരത്തി'ലൂടെ ബിജു മേനോന്‍റെ നായികയായി വീണ്ടും മഞ്ജു എത്തുന്നു. 'കണ്ണെഴുതി പൊട്ടും തൊട്ട്‌' (1999) എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ്‌ ഇരുവരും ഒന്നിച്ചഭിനയിച്ചത്‌.

Also Read: ദയ ഇല്ലാത്ത രക്ഷകന്‍ ; കൈയില്‍ തോക്കുമേന്തി മമ്മൂട്ടി

Lalitham Sundaram cast and crew: പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന ഒരു കോമഡി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്‌. സൈജു കുറുപ്പ്‌, ദീപ്‌തി സതി, സുധീഷ്‌, അനു മോഹന്‍, രഘുനാഥ്‌ പലേരി, ആശ അരവിന്ദ്‌, സറീന വഹാബ്‌, വിനോദ്‌ തോമസ്‌, ബേബി തെന്നല്‍ അഭിലാഷ്‌ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കും.

മഞ്ജുവിന്‍റെ സഹോദരനും നടനുമായ മധു വാര്യര്‍ ആണ് സംവിധാനം. മധു വാര്യരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് 'ലളിതം സുന്ദരം'. സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്‌ നിര്‍മാണം. പ്രമോദ്‌ മോഹന്‍ ആണ് തിരക്കഥ. പി.സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഛായാഗ്രഹണം. ലിജോ പോള്‍ ആണ് ചിത്രസംയോജനം.

Lalitham Sundaram release: ഡയറക്‌ട്‌ ഒടിടി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്‌. കൊവിഡ്‌ സാഹചര്യത്തില്‍ സിനിമയുടെ റിലീസ്‌ നീണ്ടുപോവുകയായിരുന്നു. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ മാര്‍ച്ച്‌ 18നാണ് ചിത്രം റിലീസ്‌ ചെയ്യുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.