തിരുവോണ ദിനത്തില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്‌ത മണിയറയിലെ അശോകന്‍റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിലും യുഎഇയിലും നെറ്റഫ്ളിക്‌സിലെ ടോപ്‌ടെൻ സിനിമകളുടെ പട്ടികയില്‍ ഒന്നാമതാണെന്ന സന്തോഷമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. അശോകനെന്ന യുവാവിന്‍റെ വിവാഹപ്രശ്നങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം. വേഫറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖറിനൊപ്പം ജേക്കബ് ഗ്രിഗറിയും നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
നേരിട്ട് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് 'മണിയറിയിലെ അശോകന്‍'. നവാഗതനായ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരന്‍, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ശ്രിത ശിവദാസ്, ശ്രീലക്ഷ്മി, നയന എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്. അനു സിതാര, സണ്ണി വെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ അതിഥിവേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിനീത് കൃഷ്ണന്‍റെതാണ് തിരക്കഥ.