ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം... നവരസങ്ങളെ അടിസ്ഥാനമാക്കി മണിരത്‌നം നിർമിക്കുന്ന നെറ്റ്‌ഫ്ലിക്‌സ് ആന്തോളജിയാണ് നവരസ.
ഒൻപത് സംവിധായകരുടെ ഒൻപത് ഹ്രസ്വചിത്രങ്ങളടങ്ങിയ നവരസയിൽ സൂര്യയും വിജയ് സേതുപതിയുമുൾപ്പെടെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതായി വാർത്തകളുണ്ടായിരുന്നെങ്കിലും താരനിരയെയും അണിയറപ്രവർത്തകരെയും കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോഴിതാ, ആന്തോളജിയിലെ ഒൻപത് ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒപ്പം, സിനിമ ഓഗസ്റ്റ് ഒൻപതിന് റിലീസ് ചെയ്യുമെന്ന സൂചനയുമുണ്ട്.
നവരസയിലെ ഒൻപത് ചിത്രങ്ങൾ
പ്രണയകഥ അവതരിപ്പിക്കുന്ന 'ഗിത്താർ കമ്പി മേലെ നിന്ദ്രു'
സംവിധാനം- ഗൗതം മേനോൻ
അഭിനേതാക്കൾ- സൂര്യ, പ്രയാഗ മാർട്ടിൻ
വീരം പ്രമേയമാക്കി 'തുനിന്ദ പിൻ'
സംവിധാനം - സർജുൻ
അഭിനേതാക്കൾ - അഥർവ, അഞ്ജലി, കിഷോർ
More Read: തമിഴില്‍ നിന്നും വീണ്ടും ആന്തോളജി ചിത്രം, നിര്‍മാണം മണിരത്നം
നവരസങ്ങളിലെ രൗദ്രത്തെ അടിസ്ഥാനമാക്കി 'രൗതിരം'
സംവിധാനം - അരവിന്ദ് സ്വാമി
അഭിനേതാക്കൾ - റിത്‌വിക, ശ്രീറാം, രമേശ് തിലക്
കരുണം രസത്തെ ആസ്‌പദമാക്കി 'എതിരി'
സംവിധാനം - ബെജോയ് നമ്പ്യാർ
അഭിനേതാക്കൾ - വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ
ഹാസ്യം പ്രമേയമാക്കി 'സമ്മർ ഓഫ് 92'
സംവിധാനം - പ്രിയദർശൻ
അഭിനേതാക്കൾ - യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു
അത്ഭുതത്തെ ആസ്‌പദമാക്കി 'പ്രോജക്റ്റ് അഗ്നി'
സംവിധാനം - കാർത്തിക് നരേൻ
അഭിനേതാക്കൾ - അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ
ഭയാനകം ഭാവമാക്കി 'ഇൻമയ്'
സംവിധാനം - രതിന്ദ്രൻ പ്രസാദ്
അഭിനേതാക്കൾ - സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്
ശാന്തം ആസ്‌പദമാക്കി ഒരുക്കുന്ന 'സമാധാനം'
സംവിധാനം - കാർത്തിക് സുബ്ബരാജ്
അഭിനേതാക്കൾ - ഗൗതം മേനോൻ, ബോബി സിംഹ, സനന്ത്
നവരസത്തിലെ ബീഭത്സം പ്രമേയമാക്കി 'പായസം'
സംവിധാനം - വസന്ത്
അഭിനേതാക്കൾ - ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ
മണിരത്‌നത്തിന്‍റെ മദ്രാസ് ടാക്കീസിന്‍റെയും ജയേന്ദ്ര പഞ്ചപകേശന്‍റെ ക്യൂബ് സിനിമ ടെക്നോളജീസിന്‍റെയും ബാനറിൽ നിർമിക്കുന്ന തമിഴ് ആന്തോളജിക്ക് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും. ഇതിനായി നവരസയിലെ താരങ്ങളോ അണിയറപ്രവർത്തകരോ പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്.
എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാവൈ കഥകൾ എന്ന ചിത്രത്തിന് ശേഷം നെറ്റ്‌ഫ്ലിക്സ് പുറത്തിറക്കുന്ന പുതിയ തമിഴ് ആന്തോളജിയാണിത്.