ഒരുപക്ഷേ ബാഹുബലിയേക്കാൾ ബൃഹത്തായി ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്ന ചിത്രമായിരിക്കും മണിരത്നത്തിന്‍റെ പൊന്നിയൻ സെൽവൻ. ബോംബെയുടെയും റോജയുടെയും ദളപതിയുടെയും കഥാകാരൻ ചോള രാജവംശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു വമ്പൻ ചിത്രവുമായി വരുമ്പോൾ അതിലേക്കാണ് ഇന്ത്യൻ സിനിമാലോകം മുഴുവൻ ഉറ്റുനോക്കുന്നതും.
ഇപ്പോഴിതാ, സുവർണ യുഗത്തിന് ജീവൻ വക്കുന്നുവെന്ന് കുറിച്ചുകൊണ്ട് പൊന്നിയൻ സെൽവനിലെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്ന വിധം സ്വർണ നിറത്തിലുള്ള വാളും പരിചയും ഗർജിക്കുന്ന സുവർണ കടുവയുമാണ് പോസ്റ്ററിൽ കാണുന്നത്.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. മണിരത്നവും ബി. ജയമോഹനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംഭാഷണം തയ്യാറാക്കിയിരിക്കുന്നതും ജയമോഹനാണ്.
-
The golden era comes to life! #PonniyinSelvan #PS1 #ManiRatnam @LycaProductions pic.twitter.com/WvS8fe5DXz
— Madras Talkies (@MadrasTalkies_) July 19, 2021 " class="align-text-top noRightClick twitterSection" data="
">The golden era comes to life! #PonniyinSelvan #PS1 #ManiRatnam @LycaProductions pic.twitter.com/WvS8fe5DXz
— Madras Talkies (@MadrasTalkies_) July 19, 2021The golden era comes to life! #PonniyinSelvan #PS1 #ManiRatnam @LycaProductions pic.twitter.com/WvS8fe5DXz
— Madras Talkies (@MadrasTalkies_) July 19, 2021
താരനിരയിൽ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും മുതൽ കീര്‍ത്തി സുരേഷ് വരെ
നീണ്ട വർഷങ്ങൾക്ക് ശേഷം മണിരത്നം ചിത്രത്തിലേക്ക് ഐശ്വര്യ റായിയുടെ മടങ്ങിവരവ് സാധ്യമാക്കുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, പാര്‍ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കിഷോർ, വിക്രം പ്രഭു തുടങ്ങിയവരും സിനിമയിൽ പ്രധാന താരങ്ങളാകുന്നു.
എ.ആർ റഹ്മാന്‍റെ മാന്ത്രികസംഗീതവും മണിരത്നം ചിത്രത്തിലെ മറ്റൊരു ആകർഷണമാകുന്നു. രവി വർമനാണ് പൊന്നിയൻ സെൽവന്‍റെ കാമറ കൈകാര്യം ചെയ്യുന്നത്.
More Read: 100 ദിവസങ്ങള്‍, ചിത്രീകരണം തായ്‌ലന്‍റില്‍, വന്‍താരനിര; മണിരത്നം ചിത്രം ഒരുങ്ങുന്നു
പോണ്ടിച്ചേരിയിലും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലുമായാണ് ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്. ഓഗസ്റ്റിൽ സിനിമയുടെ ബാക്കി ഷെഡ്യൂളിന്‍റെ ചിത്രീകരണം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന പൊന്നിയൻ സെൽവന്‍റെ ആദ്യ പതിപ്പ് 2022ൽ റിലീസ് ചെയ്യും.