എറണാകുളം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉപജീവനമാർഗം നഷ്ടമായ തമിഴ് സിനിമ മേഖലയിലെ ജീവനക്കാരെ സഹായിക്കാന്‍ സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ആന്തോളജി സിനിമ നിര്‍മിക്കുന്നു. ഇരുവരും ചേർന്ന് നിർമിക്കുന്ന ആന്തോളജി സിനിമയിൽ നവരസങ്ങളെ അടിസ്ഥാനമാക്കി കഥ പറയുന്ന ഒമ്പത് ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് ഒമ്പത് സംവിധായകരാണ്. 'നവരസ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നെറ്റ്ഫ്ലിക്‌സ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.
-
So very happy to be a part of this for it's genuine intent behind.. And a dream come true to do a film under 'Mani Ratnam' sir production 🙏😊
— karthik subbaraj (@karthiksubbaraj) October 28, 2020 " class="align-text-top noRightClick twitterSection" data="
9 emotions. 9 stories. 1 industry comes together for its people #TamilFilmIndustryComesTogether #NAVARASA
Coming Soon on @NetflixIndia pic.twitter.com/0hYkJbsOW7
">So very happy to be a part of this for it's genuine intent behind.. And a dream come true to do a film under 'Mani Ratnam' sir production 🙏😊
— karthik subbaraj (@karthiksubbaraj) October 28, 2020
9 emotions. 9 stories. 1 industry comes together for its people #TamilFilmIndustryComesTogether #NAVARASA
Coming Soon on @NetflixIndia pic.twitter.com/0hYkJbsOW7So very happy to be a part of this for it's genuine intent behind.. And a dream come true to do a film under 'Mani Ratnam' sir production 🙏😊
— karthik subbaraj (@karthiksubbaraj) October 28, 2020
9 emotions. 9 stories. 1 industry comes together for its people #TamilFilmIndustryComesTogether #NAVARASA
Coming Soon on @NetflixIndia pic.twitter.com/0hYkJbsOW7
കെ.വി ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, ബിജോയ് നമ്പ്യാർ, കാർത്തിക് സുബ്ബരാജ്, പൊൻറാം, ഹലീതാ ഷമീം, കാർത്തിക് നരേൻ, രതീന്ദ്രൻ.ആർ.പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് ആന്തോളജിയുടെ ഭാഗമാകുന്ന സംവിധായകർ. അരവിന്ദ് സ്വാമിയുടെ സംവിധായകനായുള്ള അരങ്ങേറ്റം കൂടിയാണ് സംഭവിക്കാന്‍ പോകുന്നത്. കൂടാതെ സിനിമാ മേഖലയിലെ 40 പ്രധാന അഭിനേതാക്കളും നൂറുകണക്കിന് ടെക്നീഷ്യന്മാരും ആന്തോളജി സിനിമയുടെ ഭാഗമാകും. അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണൻ, ആളഗം പെരുമാൾ, പ്രസന്ന, വിക്രാന്ത്, ബോബി സിംഹ, അശോക് സെൽവൻ, റോബോ ശങ്കർ, രമേശ് തിലക്, സനന്ദ്, വിധു, ശ്രീറാം, രേവതി, പാർവതി തിരുവോത്ത്, നിത്യാമേനോൻ, ഐശ്വര്യ രാജേഷ്, പൂർണ, ഋത്വിക എന്നിവരാണ് ഹ്രസ്വ സിനിമകളിൽ ഭാഗമാകുന്ന അഭിനേതാക്കൾ.
പട്ട്കോട്ടൈ പ്രഭാകർ, ശെൽവ, മധൻ കാർക്കി, സൊമീധരൺ എന്നിവരാണ് കഥകളുടെ രചന നിർവഹിക്കുന്നത്. പ്രമുഖ സംഗീത സംവിധായകരായ എ.ആർ റഹ്മാൻ, ഡി.ഇമ്മൻ, ജിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൻ ഏദൻ യോഹൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് സംഗീതം ഒരുക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരഹംസ, അഭിനന്ദൻ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹർഷവീർ ഒബ്രോയ്, സുജിത് സാരംഗ്, വി ബാബു, വിരാജ് സിങ് എന്നിവരാണ് ഛായാഗ്രാഹകർ.