ഒരിടവേളയ്ക്ക് ശേഷം ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.'മനമറിയുന്നോള്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയും സംഗീതം നല്‍കിയിരിക്കുന്നത് ജേക്സ് ബിജോയും ആണ്. വിജയ് യേശുദാസും സച്ചിന്‍ രാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊറിഞ്ചുവായി ജോജുവും മറിയമായി നൈലയും ജോസായി ചെമ്പന്‍ വിനോദുമാണ് അഭിനയിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്‍റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.