മലയാളത്തിന്‍റെ അഭിമാനതാരമാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവർക്കും യുഎഇയുടെ ഗോൾഡൻ വിസ കിട്ടിയെന്ന വാർത്ത മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കിയിരുന്നു. മലയാള സിനിമ മേഖലയിൽ യുഎഇയുടെ ദീർഘകാല വിസ ലഭിക്കുന്ന ആദ്യത്തെ നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും.
ഇപ്പോഴിതാ, സമൂഹമാധ്യമങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നത് മമ്മൂട്ടിയുടെ വിദേശയാത്രയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ചിത്രമാണ് പ്രചരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മെഗാസ്റ്റാറിന്‍റെ ദുബായിലേക്കുള്ള യാത്രാചിത്രത്തിനൊപ്പം, 'രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ദുബായിലേക്ക്' എന്നും ബാദുഷ കുറിച്ചിട്ടുണ്ട്. മമ്മൂട്ടി ഗോൾഡൻ വിസ സ്വീകരിക്കാനാണോ ദുബായിലേക്ക് പോകുന്നതെന്നാണ് ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത്. ഗോൾഡൻ വിസ വാങ്ങിക്കാനും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുമാണ് താരം വിദേശത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്.
More Read: മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ
കൊവിഡും തുടർന്നുണ്ടായ ലോക്ക് ഡൗണും കാരണം മമ്മൂട്ടി വിദേശയാത്രകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കൊവിഡ് ഒന്നാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി ആദ്യമായി പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെട്ടതും താരത്തിന്‍റെ ചുള്ളൻ ലുക്കും വാർത്തകളായിരുന്നു.