പ്രിയ എഴുത്തുകാരന്‍റെ 27-ാം ചരമവാർഷിക ദിനത്തിൽ ബേപ്പൂർ സുൽത്താന്‍റെ ഓർമകൾ പങ്കുവച്ച് നടൻ മമ്മൂട്ടി. മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നും മൺമറഞ്ഞ് 27 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരൻ തന്‍റെ പ്രിയ ബഷീറാണെന്നും മമ്മൂട്ടി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
നമ്മുടെ ബേപ്പൂർ, സംഘടിപ്പിച്ച ബഷീർ സ്മൃതിക്ക് വേണ്ടി തയാറാക്കിയ ഫേസ്ബുക്ക് വീഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം തന്‍റെ കൂടി ജന്മനാടാണെന്നും എഴുത്തുകാരനായിരുന്നുവെങ്കിൽ താൻ വൈക്കം മുഹമ്മദ് കുട്ടി എന്ന് അറിയപ്പെടുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. എന്നാൽ സാഹിത്യ ലോകത്തിന്‍റെ സൗഭാഗ്യങ്ങൾ കൊണ്ട് താൻ അങ്ങനെയായില്ലെന്ന് ഹാസ്യ രൂപേണ മമ്മൂട്ടി വീഡിയോയിൽ പരാമര്‍ശിക്കുന്നുമുണ്ട്.
Also Read: കാലത്തിനപ്പുറത്തേക്ക് മലയാളത്തെ കൈപിടിച്ചു നടത്തിയ ബേപ്പൂർ സുൽത്താന്‍റെ ഓർമകൾക്ക് 27 വയസ്
വെള്ളിത്തിരയിൽ ബഷീറായി നിറഞ്ഞാടിയ മമ്മൂട്ടി മതിലുകളുടെ അവസാന ഭാഗം വായിക്കുന്നുമുണ്ട് വീഡിയോയിൽ. താൻ അഭിനയിച്ച സീനുകൾ വായിക്കുമ്പോൾ വീണ്ടും ബഷീറായി അഭിനയിക്കാൻ തോന്നുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കാലങ്ങളെ അതിജീവിക്കുന്ന ബഷീറിന്‍റെ കൃതികളും സിദ്ധാന്തങ്ങളും നമ്മൾ വീണ്ടും വീണ്ടും ഓർമിച്ചുകൊണ്ടിരിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു.