Mammootty's reaction on Bipin Rawat death : തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്‌ടര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്‌ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അനുസ്‌മരിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ബിപിന്‍ റാവത്തിന്‍റെ മരണം തീര്‍ത്തും അവിശ്വസനീയമാണെന്നാണ് മമ്മൂട്ടി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
Mammootty's salute to Bipin Rawat and his wife : 'തീര്‍ത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമാണ്. രാഷ്‌ട്രത്തിന്‍റെ ധീരനായ സൈനിക ജനറല്‍ ബിപിന്‍ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടമായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു.' -മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ അനുശോചനം രേഖപ്പെടുത്തി.
- " class="align-text-top noRightClick twitterSection" data="">
13 died in IAF chopper crash in Coonoor : കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്‌ടമായി. ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ ഊട്ടിക്കടുത്ത് കുനൂരില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
Group Captain Varun Singh lone survivor : സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം 14 പേരാണ് ആകെ ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഗ്രൂപ് ക്യാപ്‌റ്റന്‍ വരുണ്‍ സിങ് ഒഴികെ മറ്റെല്ലാവരും മരണത്തിന് കീഴടങ്ങി. വരുണ്‍ സിങ് ഇപ്പോള്‍ വില്ലിംഗ്‌ടണ്‍ സൈനിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
Also Read : Vicky Katrina wedding today : കാത്തിരുന്ന വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.. മുഹൂര്‍ത്തം ഉച്ച കഴിഞ്ഞ്