ETV Bharat / sitara

'നഷ്‌ടമായത്‌ വളരെ വളരെ പ്രിയപ്പെട്ട ഒരാളെ'; കെപിഎസി ലളിതയുടെ ഓര്‍മയില്‍ മമ്മൂട്ടി

author img

By

Published : Feb 23, 2022, 7:08 AM IST

Mammootty remembering KPAC Lalitha: കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. തനിക്ക്‌ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്‌ടപ്പെട്ടതെന്ന്‌ മമ്മൂട്ടി.

Mammootty remembering KPAC Lalitha  Mammootty's post about Lalitha  Mammootty KPAC Lalitha movies  കെപിഎസി ലളിതയുടെ ഓര്‍മ്മയില്‍ മമ്മൂട്ടി
'നഷ്‌ടമായത്‌ വളരെ വളരെ പ്രിയപ്പെട്ട ഒരാളെ'; കെപിഎസി ലളിതയുടെ ഓര്‍മ്മയില്‍ മമ്മൂട്ടി

Mammootty remembering KPAC Lalitha: അന്തരിച്ച മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. തനിക്ക്‌ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്‌ടപ്പെട്ടതെന്ന്‌ നടിയുടെ വിയോഗത്തില്‍ മമ്മൂട്ടി പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Mammootty's post about KPAC Lalitha: 'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക്‌ നഷ്‌ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മകളോടെ ആദരപൂര്‍വ്വം.'-ഇപ്രകാരമാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

Mammootty KPAC Lalitha movies: മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ കെപിഎസി ലളിത വേഷമിട്ടിട്ടുണ്ട്‌. ബഷീറിന്‍റെ 'മതിലുകള്‍' എന്ന പ്രശസ്‌ത കൃതിയെ ആസ്‌പദമാക്കി ഒരുക്കിയ 'മതിലുകള്‍' എന്ന ചിത്രത്തില്‍ നാരായണി എന്ന കഥാപാത്രത്തിന്‍റെ ശബ്‌ദസാന്നിധ്യമായി മമ്മൂട്ടിക്കൊപ്പം ബിഗ്‌സ്‌ക്രീനിലെത്തിയിരുന്നു. നാരായണിയുടെ ഈ ശബ്‌ദത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.

'കോട്ടയം കുഞ്ഞച്ചന്‍', 'കനല്‍ക്കാറ്റ്‌', 'അമരം', 'നസ്രാണി', 'ലൗഡ്‌സ്‌പീക്കര്‍', 'ബെസ്‌റ്റ്‌ ആക്‌ടര്‍', 'ഉട്യോപയിലെ രാജാവ്‌' തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്‌. മമ്മൂട്ടി-അമല്‍ നീരദ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഭീഷ്‌മ പര്‍വം' ആണ് കെപിഎസി ലളിതയുടെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങളിലൊന്ന്‌.

Also Read: നടി കെപിഎസി ലളിത അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.