ETV Bharat / sitara

മധുര സപ്‌തതി ; ആഘോഷാവേശ നിറവില്‍ സിനിമാലോകം - mammootty 70 news latest

ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ മൂന്നക്ഷരം... കൽപാന്ത കാലത്തോളം മലയാളി മനസ്സിൽ മായാതെ നിൽക്കുന്ന മമ്മൂട്ടിക്ക് പിറന്നാൾ ആശംസയേകി ഇന്ത്യൻ സിനിമാലോകം.

മധുര സപ്‌തതി മമ്മൂട്ടി വാർത്ത  മമ്മൂട്ടി പിറന്നാൾ ആശംസ താരങ്ങൾ വാർത്ത  പിറന്നാൾ ആശംസ മമ്മൂക്ക വാർത്ത  മമ്മൂട്ടി 70 വയസ് വാർത്ത  mammootty poured birthday wishe film fraternity news  mammootty birthday update news  dileep mammootty sapthathi news  mammootty 70 news latest  malayalam cinema stars mammootty news
മധുര സപ്‌തതി
author img

By

Published : Sep 7, 2021, 4:13 PM IST

മമ്മൂട്ടിയുടെ സപ്‌തതിയുടെ ആഘോഷത്തിന്‍റെയും ആവേശത്തിലുമാണ് ലോകമെമ്പാടുമുള്ള മലയാളികൾ. സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കി ഇന്നും നിത്യ യൗവ്വനം സൂക്ഷിക്കുന്ന അപൂർവ നടനാണ് മമ്മൂട്ടി.

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിക്കാനുള്ള മത്സരത്തിലാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം. സിനിമയെ അത്രമേൽ സ്‌നേഹിക്കുന്ന, സിനിമയ്‌ക്ക് അത്രമേൽ പ്രിയങ്കരനായ മെഗാസ്റ്റാറിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട്, മമ്മൂക്കയ്ക്ക് സപ്‌തതി ആശംസ നേരുകയാണ് മലയാള സിനിമാലോകവും തെന്നിന്ത്യയിലെ പ്രശസ്‌ത താരങ്ങളും.

  • " class="align-text-top noRightClick twitterSection" data="">

More Read: സിനിമയെ മഹിമയുടെ ഉയരങ്ങളിലെത്തിച്ച കലാപ്രതിഭക്ക് ആശംസയേകി മുഖ്യമന്ത്രി

ദക്ഷിണേന്ത്യൻ താരം പ്രകാശ് രാജ്, ഗാനഗന്ധർവൻ കെ.ജെ യേശുഗാസ്, ഗായിക കെ.എസ് ചിത്ര, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ, രമേഷ് പിഷാരടി, മംമ്‌ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, ശിവദ, രഞ്ജിത് ശങ്കർ, നിവിൻ പോളി, പ്രിയദർശൻ, ഖുശ്‌ബു സുന്ദർ, ശരത് കുമാർ, അജു വർഗീസ്, മാല പാർവതി, അജയ് വാസുദേവ്, ടൊവിനോ തോമസ്, കൃഷ്‌ണ ശങ്കർ, വെങ്കിടേഷ്, ദിലീപ്, ബേസിൽ ജോസഫ്, ഗിന്നസ് പക്രു, ആന്‍റണി പെരുമ്പാവൂർ, നാദിർഷ, മിയ, ഷമ്മി തിലകൻ, മണികണ്‌ഠൻ ആചാരി, ബാദുഷ, ലാൽ, ലാൽ ജോസ്, എം.എ നിഷാദ്, ബാലചന്ദ്ര മേനോൻ, മേജർ രവി, ആശ ശരത്, ഹരീഷ് കണാരൻ, അസ്‌കർ അലി തുടങ്ങി നിരവധി പ്രമുഖർ മെഗാസ്റ്റാറിന് ജന്മദിനാശംസകൾ കുറിച്ചു.

തലമുറകളായി പ്രചോദിപ്പിക്കുന്ന അനുകരണീയമല്ലാത്ത ശക്തിക്ക് പിറന്നാൾ ആശംസ അറിയിക്കുന്നതായി പ്രകാശ് രാജ് പറഞ്ഞു.

മമ്മൂക്കയുടെ പ്രിയപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി പാട്ട് പാടിയാണ് മനോജ് കെ.ജയൻ മലയാളത്തിന്‍റെ വല്യേട്ടന് പിറന്നാൾ ആശംസ അറിയിച്ചത്. രാപ്പകൽ എന്ന ചിത്രത്തിൽ നിന്നുള്ള താരത്തിന്‍റെ രംഗം നൃത്തരൂപത്തിലൂടെ അവതരിപ്പിച്ച്, മമ്മൂട്ടിയുടെ കട്ട ഫാനായ നടി അനു സിതാര പിറന്നാൾ സന്ദേശമറിയിച്ചു.

'കാലം അതിന്‍റെ പ്രവാഹം തുടർന്നുകൊണ്ടേയിരിക്കും, പല വിഗ്രഹങ്ങളും ആ പ്രവാഹത്തിൽ ഉടഞ്ഞുപോയേക്കാം, മറ്റ് ചിലർക്ക് സ്ഥാനഭ്രംശങ്ങൾ ഉണ്ടായേക്കാം. പക്ഷേ മമ്മൂട്ടി എന്ന മൂന്നക്ഷരം കൽപാന്ത കാലത്തോളം മലയാളി മനസ്സിൽ മായാതെ നിൽക്കും, കാരണം ആ മൂന്നക്ഷരങ്ങളിൽ ദൈവത്തിന്‍റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

പടച്ചവന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ആ സുകൃതജന്മത്തിന് പിറന്നാൾ ആശംസകൾ നേരുന്നു. ആയുസ്സിലും ആരോഗ്യത്തിലും ടോപ് സ്കോറർ ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് സലിം കുമാർ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.