ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി തന്‍റെ സിനിമായാത്രയിലെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ആൾക്കൂട്ടത്തിൽ ഒരാളായി തുടങ്ങി പിന്നീട് ഇന്ത്യൻ സിനിമയിലേക്ക് വേരുറപ്പിച്ച പ്രതിഭാസമാണ് മമ്മൂട്ടി.
എഴുപതിലേക്ക് അടുക്കുമ്പോഴും മലയാളത്തിന്‍റെ ബിഗ് എമ്മിലൊരാളായ മമ്മൂട്ടിയുടെ ചുറുചുറുക്കൻ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.
മാസ് ചിത്രത്തിനെ ഏറ്റെടുത്ത് ആരാധകരും സഹപ്രവർത്തകരും
ഇപ്പോഴിതാ, മെഗാതാരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മീശ പിരിച്ച് മാസ് ലുക്കിലാണ് താരം. '50 വർഷങ്ങൾ' എന്ന് കുറിച്ചുകൊണ്ട് മമ്മൂട്ടി പോസ്റ്റ് ചെയ്‌ത ചിത്രം അഞ്ച് മണിക്കൂറുകൾ കൊണ്ട് അഞ്ച് ലക്ഷത്തിലധികം ലൈക്കുകൾ സ്വന്തമാക്കിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
കൂടാതെ, പൃഥ്വിരാജ്, ആഷിക് അബു, നീരജ് മാധവ് എന്നിവരടക്കം നിരവധി സിനിമാസുഹൃത്തുക്കളും പോസ്റ്റിന് കമന്‍റുകളുമായി എത്തി.
More Read: 50 വർഷം.. എത്ര കണ്ടിട്ടും മതിവരാതെ മലയാള സിനിമയിലെ ദി കിംഗ്..
ഇന്ത്യൻ സിനിമാലോകത്തെ ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്‍റെ അമ്പതാം വാർഷികത്തിന് ആശംസ അറിയിച്ചിരുന്നു. സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുമ്പോഴും ഒരു സൂപ്പർതാരമായി വെള്ളിത്തിരയില്‍ സജീവമായ നടനെന്ന അപൂർവനേട്ടമാണ് മമ്മൂട്ടി കൈവരിച്ചിട്ടുള്ളത്.
ബിഗ് ബിയുടെ തുടർഭാഗമായ ബിലാൽ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‍മ പര്‍വം, പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമാകുന്ന പുഴു എന്നിവയാണ് മെഗാതാരത്തിന്‍റെ മലയാളത്തിലെ പുത്തൻ ചിത്രങ്ങൾ. നാഗാർജുന- അമല ദമ്പതികളുടെ മകൻ അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക വേഷം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.