കൊവിഡ് കാലത്ത് തന്‍റെ പേരിൽ പണം ചെലവഴിച്ച് ആഘോഷം സംഘടിപ്പിക്കേണ്ടെന്ന് മമ്മൂട്ടി. ഇക്കാര്യം നടന്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചു. സജീവമായ അൻപത് വർഷത്തെ സിനിമാജീവിതത്തിന് സംസ്ഥാന സർക്കാർ മമ്മൂട്ടിയെ ആദരിക്കുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനസർക്കാരിന്‍റെ ആദരവിൽ സന്തോഷമുണ്ടെന്നും എന്നാൽ പണം ചെലവഴിച്ചുള്ള ആഘോഷം വേണ്ടെന്നും മെഗാസ്റ്റാർ സർക്കാരിനെ ധരിപ്പിച്ചു.
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്‍റെ സുവർണജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ, ജനുവരി മാസങ്ങളിൽ പരിപാടി സംഘടിപ്പിക്കാമെന്ന് സർക്കാർ തീരുമാനിച്ചിരുന്നുവെന്നും ഇത് അറിയിക്കാൻ മമ്മൂട്ടിയെ വിളിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയതെന്നും സജി ചെറിയാൻ അറിയിച്ചു..
മമ്മൂട്ടിയെ ആദരിച്ച് ചെറിയ ചടങ്ങ് നടത്താനും ആലോചിക്കുന്നുണ്ട്: സജി ചെറിയാൻ
എന്നാല്‍ ലളിതമായ ചടങ്ങോടെ അദ്ദേഹത്തിന് ആദരവ് നൽകാന് സർക്കാർ ആലോചിക്കുന്നതായി സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
More Read: 50 വർഷം.. എത്ര കണ്ടിട്ടും മതിവരാതെ മലയാള സിനിമയിലെ ദി കിംഗ്..
1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്‌ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തിരശ്ശീലയിൽ എത്തുന്നത്. പിന്നീട് ആറ് ഭാഷകളിലായി മെഗാസ്റ്റാർ ഇന്ത്യൻ സിനിമയ്‌ക്ക് മഹത്തായ സംഭാവനകൾ നൽകി.