പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാലികിന്‍റെ റിലീസ് പ്രഖ്യാപിച്ചു. 20 കിലോയോളം ശരീരഭാരം കുറച്ച് വ്യത്യസ്‌ത ഗെറ്റപ്പിൽ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം അടുത്ത വർഷം പെരുന്നാളിനാണ് റിലീസ് ചെയ്യുന്നത്. ഈ വർഷം ഏപ്രിലിൽ പ്രദർശനത്തിന് നിശ്ചയിച്ചിരുന്ന മാലിക് കൊവിഡിനെ തുടർന്ന് നീട്ടിവക്കുകയായിരുന്നു.
-
#Malik #FahadhFaasil’s #MaheshNarayan directed @IamAntoJoseph produced film Censored with Clean ‘U’#Malik big summer - #EidRelease
— Sreedhar Pillai (@sri50) December 22, 2020 " class="align-text-top noRightClick twitterSection" data="
In Cinemas from 13th May 2021! #Malik #MaheshNarayanan #FahadhFaasil #AntoJosephFilmCompany #NimishaSajayan #DileeshPothan pic.twitter.com/stz1IkHglz
">#Malik #FahadhFaasil’s #MaheshNarayan directed @IamAntoJoseph produced film Censored with Clean ‘U’#Malik big summer - #EidRelease
— Sreedhar Pillai (@sri50) December 22, 2020
In Cinemas from 13th May 2021! #Malik #MaheshNarayanan #FahadhFaasil #AntoJosephFilmCompany #NimishaSajayan #DileeshPothan pic.twitter.com/stz1IkHglz#Malik #FahadhFaasil’s #MaheshNarayan directed @IamAntoJoseph produced film Censored with Clean ‘U’#Malik big summer - #EidRelease
— Sreedhar Pillai (@sri50) December 22, 2020
In Cinemas from 13th May 2021! #Malik #MaheshNarayanan #FahadhFaasil #AntoJosephFilmCompany #NimishaSajayan #DileeshPothan pic.twitter.com/stz1IkHglz
എന്നാൽ മാലിക്, വരുന്ന മെയ് മാസം 13ന് തിയേറ്ററുകളിലൂടെ പുറത്തുവിടുമെന്ന് ഫഹദ് ഫാസിലും ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. നേരത്തെ പുറത്തുവിട്ട മാലികിന്‍റെ പോസ്റ്ററിനൊപ്പമാണ് ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ റിലീസ് തിയതി അറിയിച്ചത്.
സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപനം. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മാലികിൽ ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 25 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ആന്‍റോ ജോസഫാണ് ചിത്രത്തിന്‍റെ നിർമാണം. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങ്ങും നിർവഹിക്കുന്നത്.