നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇങ്ങനെയൊരു സിനിമയോ എന്ന് യുവതലമുറ ചോദിക്കുന്നുവെങ്കിൽ അത് കെ.ജി ജോർജിന്‍റെ കൈയൊപ്പ് പതിഞ്ഞ ചലച്ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാകും. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ പ്രഥമസ്ഥാനത്താണ് കെ.ജി ജോർജിന്‍റെ ഇരിപ്പിടം. ഇന്ന് അദ്ദേഹത്തിന്‍റെ എഴുപത്തിയാറാം ജന്മദിനമാണ്.
എറണാകുളത്ത് തന്‍റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച് കെ.ജി ജോർജ് പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ മലയാളത്തിലെ പ്രശസ്‌ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺപോൾ പുതുശ്ശേരി ഫേസ്ബുക്കിൽ പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="">
ഇരകൾ, യവനിക, പഞ്ചവടിപാലം, ഈ കണ്ണി കൂടി, ആദാമിന്റെ വാരിയെല്ല്, മറ്റൊരാൾ, ഉൾക്കടൽ, മേള, കോലങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, രാപ്പാടികളുടെ ഗാഥ... പതിറ്റാണ്ടുകൾക്കിപ്പറവും ചർച്ച ചെയ്യപ്പെടുന്ന സിനിമകൾ കെ.ജി ജോർജിന്‍റെ സൃഷ്ടികളാണ്.
Also Read: രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിലെത്തി; പുതുപ്രതീക്ഷക്ക് പ്രകാശം കൈമാറി കെ.ജി ജോർജ്
ആക്ഷേപഹാസ്യ ചിത്രങ്ങളും കുറ്റാന്വേഷണസിനിമകളും സമകാലിക സമൂഹത്തിലെ സ്ത്രീ മനസുസ്സുകളുടെ നേർക്കാഴ്‌ചയിലേക്ക് കാമറ ചലിപ്പിച്ച ചിത്രങ്ങളുമെല്ലാം കെ.ജി ജോർജ്ജിന്‍റെ പേരിൽ സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. മലയാളം മറക്കാത്ത ക്ലാസിക് സിനിമകളുടെയും ജനപ്രിയ ചിത്രങ്ങളുടെയും അമരക്കാരന് അന്നും ഇന്നും സിനിമയാണ് ജീവിതമെന്നാണ് സുഹൃത്ത് കൂടിയായ ജോൺ പോൾ പറയുന്നത്. ഇന്നും സിനിമയെ കുറിച്ചാണ് അദ്ദേഹത്തിന് സംസാരിക്കാനുള്ളതും ചർച്ച ചെയ്യാനുള്ളതും. സിനിമ എന്നും അയാൾക്ക് ശ്വസനവായുവാണ്. കാലികവും ഭാവിയോട് ചേർത്തു ബന്ധിപ്പിക്കുന്നതുമായ അംശങ്ങൾ കെ.ജി ജോർജിന്‍റെ സിനിമകളിൽ കാണാമെന്നും ജോൺ പോൾ പുതുശ്ശേരി കൂട്ടിച്ചേർത്തു.