ETV Bharat / sitara

ആരും കാണാത്ത കഥയല്ല, കണ്ട കഥ; 'സുനാമി'യുമായി തിയേറ്ററിൽ കാണാമെന്ന് ഇന്നസെന്‍റും ദിലീപും

author img

By

Published : Feb 20, 2021, 6:51 PM IST

മാർച്ച് 11നാണ് സുനാമി തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. ലാലും ലാൽ ജൂനിയറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ആരും കാണാത്ത കഥയല്ല കണ്ട കഥ സുനാമി വാർത്ത  ഇന്നസെന്‍റും ദിലീപും സുനാമി ടീസർ വാർത്ത  ലാലും ലാൽ ജൂനിയറും സുനാമി സിനിമ വാർത്ത  സുനാമിയിലെ ടീസർ പുതിയ വാർത്ത  സുനാമി റിലീസ് വാർത്ത  malayalam movie tsunami teaser out news  tsunami innocent dileep news  tsunami aju varghese balu varghese news
സുനാമിയുമായി തിയേറ്ററിൽ കാണാമെന്ന് ഇന്നസെന്‍റും ദിലീപും

ലാൽ തിരക്കഥയെഴുതി ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന സുനാമിയുടെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഇന്നസെന്‍റും ദിലീപും തമ്മിലുള്ള സംഭാഷണമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുനാമിയുടെ വിശേഷങ്ങൾ സിനിമയിലെ പ്രധാന താരമായ ഇന്നസെന്‍റിനോട് ദിലീപ് ചോദിച്ചറിയുന്നതും കഥയെന്തെന്ന് ചോദിക്കുന്നതുമാണ് ഫോൺ സംഭാഷണത്തിലുള്ളത്. ദിലീപിന്‍റെ ഫോൺ കോളിന് "ഇന്നസെന്‍റ് സ്‌പീക്കിങ്" എന്ന് മറുതലത്തിൽ നിന്ന് മറുപടി പറഞ്ഞുകൊണ്ടാണ് ടീസറിന്‍റെ തുടക്കം. 'ആരും കാണാത്ത കഥയല്ല, കണ്ട കഥ." മാർച്ച് 11ന് കുടുംബത്തോടൊപ്പം തിയേറ്ററിൽ കാണാമെന്ന ഉറപ്പോടെയാണ് ടീസർ അവസാനിപ്പിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഇന്നസെന്‍റിന് പുറമെ അജു വർഗീസ്, ബാലു വർഗീസ്, മുകേഷ്, സുരേഷ് കൃഷ്‌ണ എന്നിവരാണ് സുനാമിയിലെ പ്രധാന അഭിനേതാക്കൾ. രതീഷ് രാജ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അലക്‌സ് ജെ. പുള്ളിക്കലാണ്. ഫാമിലി എന്‍റർടെയ്‌നറായി ഒരുക്കുന്ന സുനാമി അലൻ ആന്‍റണിയാണ് നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.