പേര് സൂചിപ്പിക്കുന്ന പോലെ മുഴുനീള ആക്ഷൻ രംഗങ്ങളുമായി എബ്രിഡ് ഷൈന്‍റെ 'ദി കുങ്ഫു മാസ്റ്ററി'ന്‍റെ ട്രെയിലർ. 'പൂമരം' സിനിമയിലെ നായിക നീത പിള്ളയുടെ സൂപ്പർഫൈറ്റുകളും ഹിമാലയൻ ബാക്ക്ഗ്രൗണ്ടും ട്രെയിലറിന് നൽകുന്നത് ത്രില്ലിങ് ഫീലിങ്ങാണ്. നീതാ പിള്ള, ജിജി സക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രൻ, സൂരജ് എസ്. കുറുപ്പ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സുജിത് ഉണ്ണി, രാമ മൂർത്തി, രഞ്ജിത്ത്, ജയേഷ്, രാജൻ വർഗീസ്, ഹരീഷ്, ജെയിംസ്, തെസ്‌നി, ഷോറിൻ, മാസ്റ്റർ നവീൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം സിനിമകൾക്ക് ശേഷം എബ്രിഡിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം തിയേറ്ററുകളിൽ ത്രില്ലടിപ്പിക്കുമെന്നതിൽ സംശയമില്ല. മേജർ രവിയുടെ മകൻ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഫുൾ ഓൺ സ്റ്റുഡിയോസ് ഫ്രെയിംസ് നിർമിക്കുന്ന ദി കുങ്ഫു മാസ്റ്റർ ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.