ETV Bharat / sitara

'ഹൃദയം' പാട്ടുകളാല്‍ സമ്പന്നമായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍

ചിത്രത്തില്‍ 15 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിനീത് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്

malayalam movie hridayam have 15 songs says vineeth sreenivasan  'ഹൃദയം' പാട്ടുകളാല്‍ സമ്പന്നമായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍  വിനീത് ശ്രീനിവാസന്‍ ഹൃദയം സിനിമ  വിനീത് ശ്രീനിവാസന്‍ വാര്‍ത്തകള്‍  വിനീത് ശ്രീനിവാസന്‍ സിനിമകള്‍  പ്രണവ് വിനീത് ശ്രീനിവാസന്‍  പ്രണവ് മോഹന്‍ലാല്‍ വാര്‍ത്തകള്‍  malayalam movie hridayam  malayalam movie hridayam news  hridayam vineeth sreenivasan
'ഹൃദയം' പാട്ടുകളാല്‍ സമ്പന്നമായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍
author img

By

Published : Jun 4, 2021, 10:02 PM IST

പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തില്‍ 15 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിനീത് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. 'ഹൃദയത്തിന്‍റെ അന്തിമ ട്രാക്ക് ലിസ്റ്റിലേക്ക് നോക്കുകയായിരുന്നു. ചിത്രത്തില്‍ 15 ഗാനങ്ങളുണ്ട്. അത് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കാനാവുന്നില്ല, ഗോ കൊറോണ,ഗോ'. വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് സംവിധാനം ചെയ്‌ത പുതിയ സിനിമ വരാന്‍ പോകുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മാണം. മനോഹരമായ ത്രികോണ പ്രണയമാണ് ചിത്രം പറയുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. പ്രണവിനും കല്യാണിക്കും പുറമെ ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരുപാട് കാരണങ്ങൾ കൊണ്ട് തന്‍റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് 'ഹൃദയ'മെന്നാണ് വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയുമാണ് ഹൃദയം.

  • " class="align-text-top noRightClick twitterSection" data="">

Also read: പ്രണവിന്‍റെ 'ഹൃദയ'ത്തിന് ആശംസകള്‍ നേര്‍ന്ന് ചിരഞ്ജീവി

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ആദ്യമായി പ്രണവ്-കല്യാണി ജോഡി ഒരുമിച്ച് അഭിനയിച്ച സിനിമ. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രവും പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണിത്. നാൽപത് വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നുവെന്നതും ഹൃദയത്തിന്‍റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍, ബൈജു എന്നിവരാണ് മറ്റ് താരങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.