മലയാളത്തിലെ എവര്‍ഗ്രീന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ഗണത്തില്‍ ഇടംപിടിച്ച ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഫസ്റ്റ് ലുക്ക് ടീസര്‍ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ സോഷ്യല്‍ മീഡിയ പോജുകളിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. മിനിട്ടുകള്‍ കൊണ്ട് ഷെയറും ലൈക്കും കമന്‍റുകളും പേജിലേക്ക് ഒഴുകിയെത്തി. ആശീര്‍വാദ് സിനിമക്ക് വേണ്ടി ആന്‍റണി പെരുമ്പാവൂരാണ് രണ്ടാം ഭാഗം നിര്‍മിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ലോക്ക് ഡൗണ്‍ അവസാനിച്ച ശേഷം നടന്‍ മോഹന്‍ലാല്‍ നിയന്ത്രണങ്ങളോടെ വേഗത്തില്‍ ചിത്രം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഒന്നാം ഭാഗം ഒരുക്കിയ ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ടീസര്‍ കൂടി പുറത്തുവന്നതോടെ ദൃശ്യത്തിന്‍റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.