യുവതാരം ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോയും അഭിനയത്തിലേക്കെത്തുകയാണ്. ജോ ജോണ്‍ ചാക്കോയും അനീഷ് ഗോപാല്‍, കെവിന്‍ എന്നീ യുവനടന്മാരും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 'ചിരി'യുടെ ടീസർ പുറത്തിറങ്ങി. നടൻ ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്ക് പേജിലൂടെ ടീസർ റിലീസ് ചെയ്‌തത്. വീടിന്‍റെ മതിൽ ചാടി പിറന്നാളാശംസ പറയാൻ പദ്ധതിയിടുന്ന മൂന്ന് ചെറുപ്പക്കാരെയാണ് രസകരമായ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ദേവദാസ് തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിന്‍റെ കാമറാമാൻ ജിൻസ് വിന്‍സണും എഡിറ്റര്‍ സൂരജ് ഇ.എസുമാണ്. ശ്രീജിത്ത് രവി, സുനില്‍ സുഖദ, വിശാഖ്, ഹരികൃഷ്ണന്‍, മേഘ സത്യന്‍, ഷെെനി സാറാ, ഹരീഷ് പേങ്ങന്‍, ജയശ്രീ, വര്‍ഷ മേനോന്‍, സനുജ, അനുപ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വിനായക് ശശികുമാറാണ് ഗാനരചന. ജാസി ഗിഫ്റ്റ്, പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ ചേർന്ന് ചിരിയുടെ സംഗീതം ഒുരുക്കിയിരിക്കുന്നു.
ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്‍റെ ബാനറില്‍ മുരളി ഹരിതമാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 26ന് പ്രൈം റീൽസ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിരി പുറത്തിറങ്ങും.