അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്‍റെ അണിയറപ്രവര്‍ത്തകര്‍ സിനിമാപ്രേമികള്‍ക്കായി രസകരമായൊരു മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങളുടെ ബിഗ്ബ്രദറിന്‍റെ കൂടെയുള്ള ഒരു പെർഫോമൻസ്, അതൊരു ഡാൻസാകാം, കോമഡിയാകാം, പാട്ടാകാം... അത് ഒരു മിനിട്ടിൽ താഴെയുള്ള വീഡിയോയായി ഷൂട്ട് ചെയ്ത് ബിഗ് ബ്രദർ സിനിമയുടെ ഔദ്യോഗിക മൂവി പേജിലേക്ക് മെസേജ് ആയി അയക്കുക. ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വീഡിയോയിലെ മത്സരാർഥികൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഇതാണ് മത്സരം... മത്സരം പ്രഖ്യാപിച്ചത് മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നിരവധി പേര്‍ തങ്ങളുടെ ബിഗ് ബ്രദറിനൊപ്പമുള്ള വീഡിയോകള്‍ സിനിമയുടെ പേജില്‍ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
പ്രേക്ഷകര്‍ക്ക് പ്രോത്സാഹനമെന്നോണം ചിത്രത്തിലെ ഹീറോ മോഹന്‍ലാലും മറ്റ് അഭിനേതാക്കളും ചേര്‍ന്ന് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോയും ചിത്രീകരിച്ച് പുറത്തിറക്കിയിട്ടുണ്ട്. തകര്‍പ്പന്‍ പാട്ടിന് ചുവടുവെച്ചിരിക്കുന്നത് ഹണി റോസ്, സര്‍ജാനോ ഖാലിദ് അടക്കമുള്ള താരങ്ങളാണ്. ബിഗ് ബ്രദര്‍ ടീമിന്‍റെ ഡാന്‍സ് വീഡിയോ ഇതിനോടകം വൈറലായി മാറികഴിഞ്ഞു.
ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ബിഗ് ബ്രദർ. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്‍റെ ഇമേജ് പൂർണമായും ഉപയോഗിച്ചിരിക്കുന്ന ചിത്രമെന്നാണ് ബിഗ് ബ്രദറിന് കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിർമിച്ചത്. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ് തുടങ്ങിയവര്‍ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.