എറണാകുളം: 22 വർഷങ്ങൾക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന 'കൊത്ത്' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രഞ്ജിത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒക്ടോബർ 10ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 1998ല്‍ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. 2015 ലെ സൈഗാൾ പാടുകയാണ് എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കൊത്ത്'. ഗോൾഡ് കോയിൻ മോഷൻ പിക്ചേർ കമ്പനിയുടെ ബാനറിൽ സംവിധായകൻ രഞ്ജിത്തും അദ്ദേഹത്തിന്‍റെ സുഹൃത്ത് പി.എം ശശിധരനുമാണ് സിനിമയുടെ നിർമാതാക്കൾ. നവാഗതനായ ഹേമന്ദാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രാഹകൻ. കൈലാസ് മേനോനാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സിനിമയിൽ ആസിഫ് അലിയെ കൂടാതെ റോഷൻ മാത്യു, രഞ്ജിത്ത്, നിഖില വിമൽ, ശ്രീലക്ഷ്മി, വിജിലേഷ്, സുരേഷ് കൃഷ്ണ അതുൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
-
Title poster of our next 😊
Posted by Ranjith Balakrishnan on Wednesday, 14 October 2020
Title poster of our next 😊
Posted by Ranjith Balakrishnan on Wednesday, 14 October 2020
Title poster of our next 😊
Posted by Ranjith Balakrishnan on Wednesday, 14 October 2020