ETV Bharat / sitara

'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമ താരങ്ങളും

2020 ഡിസംബറില്‍ പുതിയ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേൽ എന്ന ബിജെപി നേതാവ് എത്തിയതോടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. ദ്വീപിലെ ജനതയുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം

malayalam film fraternity supporting save lakshadweep campaign  സേവ് ലക്ഷ്യദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമാ താരങ്ങളും  സേവ് ലക്ഷ്യദ്വീപ്  സേവ് ലക്ഷ്യദ്വീപ് വാര്‍ത്തകള്‍  ലക്ഷ്യദ്വീപ് അഡ്‌മിനിസ്ട്രേഷന്‍  ലക്ഷ്യദ്വീപ് വാര്‍ത്തകള്‍  save lakshadweep campaign  save lakshadweep campaign news  malayalam film fraternity supporting save lakshadweep  save lakshadweep
'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷ്യദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമാ താരങ്ങളും
author img

By

Published : May 24, 2021, 12:41 PM IST

Updated : May 24, 2021, 12:50 PM IST

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്ന ഹാഷ്‌ടാഗുകളില്‍ ഒന്നാണ് 'സേവ് ലക്ഷദ്വീപ്' . ലക്ഷദ്വീപിന്‍റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്ന തരത്തിലുള്ള ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയാണ് സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകള്‍ സംസാരിക്കുന്നത്. ക്യാമ്പെയ്‌നിന് കരുത്ത് പകർന്ന് സിനിമാ താരങ്ങളായ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, വീണ നായര്‍ എന്നിവരും വി.ടി ബൽറാം അടക്കമുള്ള നേതാക്കളും രംഗത്ത് എത്തിയുണ്ട്. 2020 ഡിസംബറില്‍ പുതിയ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി പ്രഫുൽ ഖോഡ പട്ടേൽ എന്ന ബിജെപി നേതാവ് എത്തിയതോടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. ദ്വീപിലെ ജനതയുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രമാണെന്നും പുരോഗതിക്ക് വേണ്ടിയാണെങ്കിൽ പോലും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നുമാണ് സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗിനൊപ്പം പൃഥ്വിരാജ് കുറിച്ചത്. അഡ്‌മിനിസ്ട്രേറ്ററുടെ നടപടികൾ എതിർക്കപ്പെടേണ്ടതാണെങ്കിൽ അതിനായി ഇടപെടലുകളുണ്ടാകണമെന്നും ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

'ലക്ഷദ്വീപ്... ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്‍റെ ആദ്യ ഓർമകൾ. വർഷങ്ങൾക്കുശേഷം... സച്ചിയുടെ അനാർക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാൻ കവരത്തിയില്‍ രണ്ട് മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന സുഹൃത്തുക്കളെയും ഓര്‍മകളെയും സ്വന്തമാക്കി. രണ്ട് വർഷം മുമ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിനായി വീണ്ടുമെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അവര്‍ അഭ്യര്‍ഥിക്കുന്നു. എനിക്കറിയാവുന്ന കാര്യമെന്തെന്നാൽ, എനിക്കറിയാവുന്ന ദ്വീപുവാസികളും എന്നോട് സംസാരിച്ചവരും ഇപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു... എനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ അതിലേറെ വിശ്വാസമുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നു.' പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജ് ചിത്രം അനാര്‍ക്കലി പൂര്‍ണമായും ലക്ഷദ്വീപിലാണ് ചിത്രീകരിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

നടി റിമ കല്ലിങ്കലും വി.ടി ബല്‍റാം എംഎല്‍യും മറ്റ് ഒട്ടനവധി സാമൂഹി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ലക്ഷദ്വീപിലെ ഇപ്പോഴത്തെ അഡ്‌മിനിസ്ട്രേഷനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടും ദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്.

യുവ സംവിധായികയായ ഐഷ സുല്‍ത്താനയും ലക്ഷദ്വീപിലെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് രംഗത്തെത്തിയിരുന്നു. 90 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം ജനങ്ങള്‍ ജീവിക്കുന്ന ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് ഐഷ കുറിച്ചത്.

ഐഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

  • '100 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനേ അടിമുടി കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍കാര്‍ ചെയ്യുന്നത്. ലക്ഷദ്വീപിന്‍റെ പുതിയ അഡ്‌മിനിസ്ട്രേറ്ററായി പ്രഫൂല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെയാണ് ഞങ്ങളുടെ ജീവിതം താളം തെറ്റിയത്.
  • ഒരാള്‍ക്ക് പോലും ലക്ഷദ്വീപില്‍ കൊവിഡ് 19 ഇല്ലായിരുന്നു. ഞങ്ങള്‍ കാത്തുസൂക്ഷിച്ച പ്രോട്ടോകോള്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് അവര്‍ ദ്വീപില്‍ എത്തിയത്. അതോടെ ദ്വീപില്‍ കൊവിഡ് പടര്‍ന്ന് പിടിച്ചു.
  • അത്യാവശ്യം വേണ്ട ആശുപത്രി സംവിധാനം പോലും ഇല്ലാത്ത ലക്ഷദ്വീപിന്‍റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
  • ഇന്നിപ്പോ ഞങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ന്ന് കൊണ്ടിരിക്കുകയാണ്.
  • തീരസംരക്ഷണ നിയമത്തിന്‍റെ മറവില്‍ മത്സ്യതൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ച് നീക്കികഴിഞ്ഞു.
  • ടൂറിസം വകുപ്പില്‍ നിന്നും 190 പേരെ പിരിച്ച് വിട്ടു.
  • സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടു.
  • ഒരു തരത്തിലും കൊല്ലും കൊലയുമൊന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവന്നു.
  • അംഗനവാടികള്‍ പാടെ അടച്ച് പൂട്ടി
  • വിദ്യാര്‍ഥികളുടെ ഉച്ച ഭക്ഷണത്തില്‍ നിന്നും ബീഫ് ഒഴിവാക്കി
  • ലക്ഷദ്വീപിലിപ്പോ ബീഫ് കഴിക്കാന്‍ പാടില്ലാ പോലും, ഗോവദവും, മാംസാഹാരവും അവിടെ നിരോധിച്ചു

നൂറ് ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അവരുടെ വിശ്വാസത്തെ തകര്‍ത്ത് കൊണ്ട് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുക്കയാണ്. കേരളത്തില്‍ നിന്നും വരുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി അമ്പലം പണിത് കൊടുത്ത ഞങ്ങളെയാണ് ഇന്ന് കേന്ദ്രം ദ്രോഹിക്കുന്നത്.ഏതു ദൈവത്തിനാണ് ഇത് ഇഷ്ടമാവുക? നിങ്ങള്‍ തന്നെ പറയ്? അവിടത്തെ അമ്പലങ്ങളിലെ പ്രതിഷ്ഠയായ ശിവഭഗവാനോ? അതോ വിഷ്ണുഭഗവാനോ? ആ മണ്ണ് ഞങ്ങള്‍ ആര്‍ക്കാണ് വിട്ടുകൊടുക്കേണ്ടത് ? നിങ്ങള്‍ തന്നെ പറയ്? ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം... അത് നേടിയെടുക്കാന്‍ ഇന്ന് ഞങ്ങള്‍ക്ക് കേരളത്തിലെ സാധാരണക്കാരുടെ പിന്തുണ വേണം. കേന്ദ്രത്തിന്‍റെ കണ്ണുകള്‍ തുറപ്പിക്കേണ്ടതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം കൂടി വേണം. ലക്ഷദ്വീപില്‍ ഒരു മാധ്യമംപോലും ഇല്ലാത്ത സാഹചര്യത്തില്‍ ഞങ്ങളുടെ പ്രശ്‌നം ആര് ആരില്‍ എത്തിക്കും? നിങ്ങളെ കൊണ്ട് സാധിക്കും... അവിടെ വന്നവര്‍ പറഞ്ഞ് പോയൊരു വാക്കുണ്ട് 'ദ്വീപുക്കാര്‍ക്ക് പടച്ചോന്‍റെ മനസാണെന്ന് 'അവരേയല്ലെ ഇന്നെല്ലാവരും ചേര്‍ന്ന് ഇല്ലായ്‌മ ചെയ്യുന്നത്....'

Last Updated : May 24, 2021, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.