ETV Bharat / sitara

കാലത്തെ അതിജീവിച്ച പ്രണയം പിറന്നിട്ട് അഞ്ച് വര്‍ഷം, ഓര്‍മകളില്‍ സംവിധായകന്‍

ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും സംവിധായകന്‍ ആര്‍.എസ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചു

author img

By

Published : Sep 19, 2020, 3:52 PM IST

film Ennu Ninte Moideen 5th year  Ennu Ninte Moideen 5th year anniversary  Ennu Ninte Moideen director news  r.s vimal facebook post  സംവിധായകന്‍ ആര്‍.എസ് വിമല്‍  എന്ന് നിന്‍റെ മൊയ്തീന്‍ വാര്‍ത്തകള്‍  എന്ന് നിന്‍റെ മൊയ്തീന്‍ വാര്‍ഷികം  film Ennu Ninte Moideen 5th year  Ennu Ninte Moideen 5th year anniversary  Ennu Ninte Moideen director news  r.s vimal facebook post  സംവിധായകന്‍ ആര്‍.എസ് വിമല്‍  എന്ന് നിന്‍റെ മൊയ്തീന്‍ വാര്‍ത്തകള്‍  എന്ന് നിന്‍റെ മൊയ്തീന്‍ വാര്‍ഷികം
കാലത്തെ അതിജീവിച്ച പ്രണയം പിറന്നിട്ട് അഞ്ച് വര്‍ഷം, ഓര്‍മകളില്‍ സംവിധായകന്‍

മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം മലയാളി നെഞ്ചിലേറ്റിയിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. സിനിമ റിലീസ് ചെയ്ത് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ എല്ലാ വിജയങ്ങളും സമ്മാനിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍.എസ് വിമല്‍. പാതിവഴിയില്‍ നിലച്ച് പോകേണ്ടിയിരുന്ന സിനിമയായിരുന്നു 'എന്ന് നിന്‍റെ മൊയ്തീന്‍' എന്നാണ് ആര്‍.എസ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമയെ വഴിയില്‍ ഉപേക്ഷിക്കാന്‍ അനുവദിക്കാതെ തന്നെ നയിച്ചത് എന്‍റെ അജ്ഞതനായ ദൈവമായ മൊയ്തീനാണെന്നും ആര്‍.എസ് വിമല്‍ കുറിച്ചിട്ടുണ്ട്. ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും ആര്‍.എസ് വിമല്‍ കുറിച്ചു. മുക്കത്തെ മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം പറഞ്ഞ സിനിമയില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും ഒപ്പം നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. എം.ജയചന്ദ്രനും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യേശുദാസ്, പി.ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, സുജാത മോഹന്‍, സിതാര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ടൊവിനോ തോമസ്, ബാല, സായ്കുമാര്‍, ലെന, സുരഭി ലക്ഷ്മി, സുധീര്‍ കരമന, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

" class="align-text-top noRightClick twitterSection" data="

Ennu ninte moideen.....

Posted by RS Vimal on Friday, 18 September 2020
">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.