ETV Bharat / sitara

'അമ്പിളി' കണ്ടപ്പോള്‍ ഉദയനാണ് താരത്തിലെ സലിംകുമാറിനെപ്പോലെയായിരുന്നു; തന്‍വി റാം - ambili movie

ചിത്രം കണ്ടവരെല്ലാം അമ്പിളിയെ കുറിച്ചും, അമ്പിളിയുടെ ആരാധികയും കൂട്ടുകാരിയുമായ ടീനയെ കുറിച്ചും വളരെ നല്ല അഭിപ്രായമാണ് പറയുന്നതെന്നും തന്‍വി പറയുന്നു

'അമ്പിളി' തീയേറ്ററില്‍ ഇരുന്ന് കണ്ടത് ഉദയനാണ് താരത്തില്‍ സലിംകുമാര്‍ ഇരുന്നപോലെ; തന്‍വി റാം
author img

By

Published : Aug 25, 2019, 5:05 PM IST

ആദ്യ ചിത്രം തിയേറ്ററില്‍ പോയി കണ്ടതിന്‍റെ അനുഭവം പങ്കുവെയ്ക്കുകയാണ് " അമ്പിളിയിലൂടെ " മലയാളത്തിന് ലഭിച്ച പുതിയ നായിക തന്‍വി റാം. വീട്ടുകാര്‍ക്കൊപ്പം ആദ്യമായി ചിത്രം തീയേറ്ററില്‍ കണ്ടപ്പോള്‍ ഉദയനാണ് താരത്തിലെ സലിം കുമാറിന്‍റെ അവസ്ഥയായിരുന്നു തനിക്കുണ്ടായതെന്നാണ് തന്‍വി പറയുന്നത്. സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളി കണ്ടിറങ്ങിയവര്‍ കഥാപാത്രത്തെക്കുറിച്ചും അമ്പിളിയുടെ ആരാധികയും കൂട്ടുകാരിയുമായ ടീനയെ കുറിച്ചും വളരെ നല്ല അഭിപ്രായമാണ് പറയുന്നതെന്നും തന്‍വി പറയുന്നു.

ഇതുവരെ ചിത്രം മൂന്ന് തവണ തീയേറ്ററില്‍ പോയി കണ്ടു. ഇനിയും കാണും. പ്രളയ സമയത്താണ് സിനിമ തീയേറ്ററില്‍ എത്തിയത്. അത് ഏറെ സങ്കടകരമായ അവസ്ഥയായിരുന്നു. പ്രളയം ബാധിച്ച ഇടങ്ങളിലെ ആളുകള്‍ സിനിമ കണ്ട് അഭിപ്രായം വിളിച്ച് പറയുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ് തന്‍വി പറഞ്ഞു.

പഠിച്ചത് ബിസിനസ് മാനേജ്‌മെന്‍റ്. ഏഴ് വര്‍ഷത്തോളം ബാങ്കിങ് മേഖലയില്‍ ജോലി ചെയ്‌തെങ്കിലും ചെറുപ്പം മുതലേ തന്‍വിയുടെ ആഗ്രഹം സിനിമ തന്നെയായിരുന്നു. നൃത്തം, മോഡലിങ്, മിസ് കേരള മത്സരത്തിലെ അവസാന ഘട്ട മത്സരാര്‍ഥി ഇങ്ങനെ എത്തിയതെല്ലാം സിനിമയിലേക്കുള്ള വഴികളായിരുന്നു. ഏറെ സുരക്ഷിതമായൊരു ജോലി കളഞ്ഞ് നിരവധി അസ്ഥിരതകളുള്ള ഒരു മേഖല തെരഞ്ഞെടുത്തത് സിനിമയോടുള്ള ഇഷ്ടം കൊണ്ടുതന്നെയാണെന്നും തൻവി പറയുന്നു. ഇത്രയും വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളതുകൊണ്ട് തിരിച്ചുചെന്നാലും എനിക്ക് ജോലി കിട്ടും. പക്ഷെ സിനിമയില്‍ ഇത്രയും നല്ലൊരു ടീമിന്‍റെ കൂടെ ഒരു അവസരം എപ്പോഴും കിട്ടണമെന്നില്ല. അതുകൊണ്ടാണ് ഭാവിയെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാതെ ഇതങ്ങ് തെരഞ്ഞെടുത്തത്. ഒരു സിനിമയാണെങ്കിലും നല്ലത് ചെയ്യണം എന്നാണ് ആഗ്രഹം തന്‍വി പറയുന്നു.

സൈക്കിളിങ്, യാത്ര, സ്നേഹബന്ധങ്ങള്‍ എന്നിവക്ക് പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. നാഷണല്‍ സൈക്കിളിങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരൻ നവീന്‍ നസീമും ചിത്രത്തില്‍ ഉണ്ട്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.