ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്‌ത നടിയാണ് ശരണ്യ മോഹന്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന നടി പുത്തന്‍ മേക്കോവറില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധനേടുന്നത്. 'ഉറക്കപിച്ചില്‍ എഴുന്നേല്‍പ്പിച്ച് ഫോട്ടോ എടുക്കുന്നത് എന്ത് കഷ്ടമാണ്' എന്നാണ് ശരണ്യ ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.
ഉറക്കപിച്ചില്‍ എഴുന്നേല്‍പ്പിച്ച് എടുത്ത ഫോട്ടോയാണെങ്കിലും സുന്ദരിയായിട്ടുണ്ട് ചിത്രങ്ങളില്‍ എന്നാണ് ആരാധകര്‍ കമന്‍റായി കുറിച്ചിരിക്കുന്നത്. സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വീട്ടുവിശേഷങ്ങളെല്ലാം ശരണ്യ പങ്കുവെക്കാറുണ്ട്. അടുത്തിടെ നടന്‍ ചിമ്പുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ഈശ്വരന്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ചിമ്പു ശരണ്യയില്‍ നിന്നും നൃത്തം പഠിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
-
ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്. ദ്രാവിഡ്. ജെപിഗ് Picture courtesy @swami_bro
Posted by Saranya Mohan on Sunday, 22 November 2020