തന്‍റെ ജീവിതത്തില്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുവിട്ട് നടിയും സൈക്കോളജിസ്റ്റുമായ രേവതി സമ്പത്ത്. രേവതി പുറത്തുവിട്ട ലിസ്റ്റില്‍ മലയാളത്തിലെ മുതിര്‍ന്ന നടന്‍ സിദ്ദിഖ് മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയവരും പൂന്തുറ എസ്.ഐയും വരെ ഉള്‍പ്പെടുന്നു. ഇതിന് മുമ്പും താന്‍ നേരിട്ടിട്ടുള്ള ശാരീരിക, മാനസീക പീഡനങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ രേവതി ധൈര്യം കാണിച്ചിരുന്നു.
രേവതി സമ്പത്തിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
'എന്‍റെ ജീവിതത്തില്‍ എന്നെ ഇതുവരെ സെക്ഷ്വലി, മെന്‍റലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണല്‍/പേര്‍സണല്‍/സ്‌ട്രെയിഞ്ച്/സൈബര്‍ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്‍റെ അഥവാ ക്രിമിനലുകളുടെ പേരുകള്‍ ഞാന്‍ ഇവിടെ മെന്‍ഷന്‍ ചെയ്യുന്നു.
1.രാജേഷ് ടച്ച്‌റിവര്‍ (സംവിധായകന്‍)
2.സിദ്ദിഖ് (നടന്‍)
3.ആഷിഖ് മാഹി (ഫോട്ടോഗ്രാഫര്‍)
4.ഷിജു എ.ആര്‍ (നടന്‍)
5.അഭില്‍ ദേവ് (കേരള ഫാഷന്‍ ലീഗ്, ഫൗണ്ടര്‍)
6.അജയ് പ്രഭാകര്‍ (ഡോക്ടര്‍)
7.എം.എസ്.പാദുഷ് (അബ്യൂസര്‍)
8.സൗരഭ് കൃഷ്ണന്‍ (സൈബര്‍ ബുള്ളി)
9.നന്തു അശോകന്‍ (അബ്യൂസര്‍, ഡിവൈഎഫ്ഐ നെടുംങ്കാട് വാര്‍ഡ് മെമ്പര്‍)
10.മാക്ക്‌സ് വെല്‍ ജോസ് (ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍)
11.ഷനൂബ് കരുവാത്ത് ആന്‍റ് ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടര്‍)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെര്‍ഫെക്‌ട് (കാസ്റ്റിംഗ് ഡയറക്ടര്‍)
13.സരുണ്‍ ലിയോ (ഇഎസ്എഎപ് ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ് ഇന്‍സ്‌പെക്ടര്‍ ബിനു (പൂന്തുറ പൊലീസ് സ്റ്റേഷന്‍, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും...' ഇതായിരുന്നു രേവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="">
Also read: ഫെഫ്‌ക വഴി സഹപ്രവര്‍ത്തകര്‍ക്ക് പൃഥ്വിരാജിന്‍റെ കൈത്താങ്ങ്
നേരിടേണ്ടി വന്ന പീഡനങ്ങളെ സധൈര്യം തുറന്ന് കാട്ടിയ രേവതിയെ നിരവധി പേര്‍ അഭിനന്ദിച്ചു. അതേസമയം രേവതി ആരോപണമുന്നയിച്ചവരാരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം റാപ്പര്‍ വേടന്‍ നടത്തിയ മാപ്പ് പറച്ചിന് ലൈക്ക് അടിച്ച പാര്‍വതി അടക്കമുള്ളവര്‍ക്കെതിരെ രേവതി രംഗത്തെത്തിയിരുന്നു.