ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കന്‍ററി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷ ഫലത്തിന്‍റെ ഷീറ്റില്‍ കയറി കൂടി തെന്നിന്ത്യന്‍ നടി അനുപമ പരമേശ്വരന്‍. അധികൃതരുടെ അനാസ്ഥ മൂലമാണ് ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയ്‌ക്ക് പകരം നടി അനുപമ പരമേശ്വരന്‍ ആ സ്ഥാനത്ത് ഇടംപിടച്ചത്.
ഹൃഷികേശ് കുമാര്‍ എന്ന യുവാവിന്‍റെ പരീക്ഷാഫലത്തിലാണ് അനുപമ പരമേശ്വരന്‍റെ ചിത്രം തെറ്റായി വന്നത്. ഇപ്പോള്‍ ഈ പരീക്ഷാ ഫലം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലുമുള്ള അധികൃതരുടെ അനാസ്ഥയാണ് ഈ റിസല്‍ട്ടില്‍ നിന്ന് കാണാനാകുന്നത് എന്നാണ് വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവരും പരീക്ഷ ഫലത്തിന്‍റെ വീഡിയോ പങ്കുവെച്ച് പ്രതിഷേധിച്ചു.
പ്രതിഷേധിച്ച് പ്രതിപക്ഷം
'നിധീഷ് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്' എന്നാണ് വീഡിയോ പങ്കുവെച്ച് തേജസ്വി യാദവ് കുറിച്ചത്. നിരവധി ഉദ്യോഗാര്‍ഥികളും പ്രതിഷേധവുമായി വന്നിട്ടുണ്ട്. ക്രമക്കേടില്ലാതെ ഒരു സര്‍ക്കാര്‍ ജോലി പോലും ബിഹാറില്‍ നല്‍കുന്നില്ലെന്നും തേജസ്വി ആരോപിച്ചു.
-
सनी लियोनी को बिहार की जूनियर इंजीनियर परीक्षा में टॉप कराने के बाद अब मलयालम अभिनेत्री अनुपमा परमेश्वरन को #STET परीक्षा पास करवा दी है।
— Tejashwi Yadav (@yadavtejashwi) June 24, 2021 " class="align-text-top noRightClick twitterSection" data="
नीतीश जी हर परीक्षा-बहाली में धाँधली करा करोड़ों युवाओं का जीवन बर्बाद कर रहे है। एक बहाली पूरा करने में एक दशक लगाते है वह भी धाँधली के साथ। https://t.co/1QJQ8ulqQ2
">सनी लियोनी को बिहार की जूनियर इंजीनियर परीक्षा में टॉप कराने के बाद अब मलयालम अभिनेत्री अनुपमा परमेश्वरन को #STET परीक्षा पास करवा दी है।
— Tejashwi Yadav (@yadavtejashwi) June 24, 2021
नीतीश जी हर परीक्षा-बहाली में धाँधली करा करोड़ों युवाओं का जीवन बर्बाद कर रहे है। एक बहाली पूरा करने में एक दशक लगाते है वह भी धाँधली के साथ। https://t.co/1QJQ8ulqQ2सनी लियोनी को बिहार की जूनियर इंजीनियर परीक्षा में टॉप कराने के बाद अब मलयालम अभिनेत्री अनुपमा परमेश्वरन को #STET परीक्षा पास करवा दी है।
— Tejashwi Yadav (@yadavtejashwi) June 24, 2021
नीतीश जी हर परीक्षा-बहाली में धाँधली करा करोड़ों युवाओं का जीवन बर्बाद कर रहे है। एक बहाली पूरा करने में एक दशक लगाते है वह भी धाँधली के साथ। https://t.co/1QJQ8ulqQ2
എസ്‌ടിഇടി പേപ്പര്‍ ഒന്ന് വിജയകരമായി യോഗ്യത നേടിയവര്‍ ഒമ്പത്, പത്ത് ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യരാകും. പേപ്പര്‍ രണ്ട് യോഗ്യത നേടിയവര്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യത നേടും. നിരവധി പേര്‍ ക്രമക്കേടില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ ജെഡിയു നേതാവ് ഗുലാ ഗൗസ് വിശദീകരണവുമായി എത്തിയിരുന്നു. 'ഒരുപാട് വിദ്യാര്‍ഥികളുടെ ഫലങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമ്പോള്‍ ചെറിയ തെറ്റുകള്‍ സംഭവിക്കും' എന്നാണ് പ്രതികരിച്ചത്.
മെറിറ്റ് പട്ടികയില്‍ സണ്ണി ലിയോണി
സംസ്ഥാനതല പരീക്ഷാ ഫലങ്ങളില്‍ ഇതാദ്യമായല്ല സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 2019ല്‍ ബിഹാര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ് വകുപ്പിന്‍റെ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയില്‍ ബോളിവുഡ് നടി സണ്ണി ലിയോണി ഇടം പിടിച്ചിരുന്നു. നടിയുടെ പേരുമായി ഉദ്യോഗാര്‍ഥിയുടെ പേരിന് വന്ന സാമ്യമാണ് പരീക്ഷ ഫലത്തില്‍ സണ്ണി ലിയോണ്‍ എന്ന് പ്രത്യക്ഷപ്പെടാന്‍ കാരണം.
സണ്ണി എന്നായിരുന്നു ഉദ്യോഗാര്‍ഥിയുടെ പേര്. ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ 98.5 പോയിന്‍റായിരുന്നു അന്ന് സണ്ണി ലിയോണി നേടിയതായി റിസല്‍ട്ടില്‍ കാണിച്ചിരുന്നത്. സണ്ണി ലിയോണിന്‍റെ ആപ്ലിക്കേഷന്‍ ഐഡി ജെഇസി/00311211 എന്ന നമ്പറിലായിരുന്നു. യൂസര്‍ ഐഡി 2എവിആര്‍സിഡബ്യൂസിടി എന്നാണ്. ബിഹാറിലെ ഒഴിവുവന്ന 214 ജൂനിയര്‍ എഞ്ചിനീയര്‍ പോസ്റ്റിലേക്കായിരുന്നു അന്ന് പരീക്ഷ നടത്തിയത്.
Also read: അനുപമ പരമേശ്വരന്‍റെ ആദ്യ ഹ്രസ്വചിത്രം, 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' ടീസര്‍ പുറത്തിറങ്ങി