ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖം സ്‌ക്രീനില്‍ കാണുന്നത് തന്നെ വലിയൊരു സന്തോഷമാണ് ആസ്വാദകന്... കുസൃതി നിറഞ്ഞ ചിരിയും സംസാരവും ഇഷ്ടമല്ലാത്ത സിനിമാപ്രേമികള്‍ ഉണ്ടാകില്ല. യുവത്വത്തിന്‍റെ ചുറുചുറുക്ക് നഷ്ടപ്പെട്ടിട്ടില്ലാത്ത ഊര്‍ജ്വസ്വലനായ മലയാള സിനിമയുടെ മുത്തച്ഛന്‍ ആയിരുന്നു അദ്ദേഹം. കല്യാണരാമനിലെ 'രാമന്‍കുട്ട്യേ...' എന്നുള്ള നീട്ടി വിളിയും വീല്‍ചെയറില്‍ ഇരുന്നുള്ള ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കലവറ മേല്‍നോട്ടവുമെല്ലാം ഇന്നും മലയാളി ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു... ഒരുപക്ഷെ കല്യാണരാമന്‍ സിനിമയിലൂടെയായിരിക്കണം അദ്ദേഹം ഇത്രയും ജനപ്രിയനായത്.... നടി സുബ്ബലക്ഷ്മി അവതരിപ്പിച്ച എ.സി കാര്‍ത്ത്യായനി എന്ന കഥാപാത്രവുമായുള്ള കോമ്പിനേഷന്‍ സീനുകളടക്കം അദ്ദേഹം മനോഹരമായി അവതരിപ്പിച്ച് കയ്യടി നേടിയവയാണ്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
പയ്യന്നൂര്‍ കോറോം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. ദേശാടനം എന്ന ചിത്രത്തിലൂടെ 75-ാം വയസിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമയിലേക്ക് വരുന്നത്. പിന്നീട് നിരവധി സിനികളില്‍ അഭിനയിച്ചു. എന്നും ഓര്‍മകളില്‍ നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്‌തവയെല്ലാം. രാപ്പകല്‍, ഉടയോന്‍, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം ആരാധകരെ കയ്യിലെടുക്കുകയായിരുന്നു. മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം. ചന്ദ്രമുഖി, പമ്മന്‍.കെ.സംബന്ധം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
-
Condolences!! 🙏🏼 pic.twitter.com/tk3CoBVwpE
— Tovino Thomas (@ttovino) January 20, 2021 " class="align-text-top noRightClick twitterSection" data="
">Condolences!! 🙏🏼 pic.twitter.com/tk3CoBVwpE
— Tovino Thomas (@ttovino) January 20, 2021Condolences!! 🙏🏼 pic.twitter.com/tk3CoBVwpE
— Tovino Thomas (@ttovino) January 20, 2021
-
മലയാളത്തിന്റെ പ്രിയപ്പെട്ട മുത്തച്ഛന് വിട... ആദരാഞ്ജലികൾ 🌹🌹🌹
Posted by Jayaram on Wednesday, January 20, 2021