എത്ര പ്രണയ നായകന്മാര്‍ വന്നാലും മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. താരത്തിന്‍റെ 43-ാം പിറന്നാളിയിരുന്നു നവംബര്‍ രണ്ടിന്. ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങള്‍ വളരെ സ്പെഷ്യലാണ് മലയാളികളുടെ ചാക്കോച്ചന്... കാരണം കാത്തിരുന്ന പിറന്ന മകന്‍ ഇസഹാഖിനൊപ്പമായിരുന്നു ചാക്കോച്ചന്‍റെയും ഭാര്യ പ്രിയയുടെയും ആഘോഷങ്ങളെല്ലാം. ഇപ്പോള്‍ പിറന്നാള്‍ കേക്കിന്‍റെ ചിത്രത്തിനൊപ്പം വികാരാധീനമായി ഒരു കുറിപ്പ് കൂടി പങ്കുവെച്ചിരിക്കുകയാണ് നടന്‍. ആ വരികള്‍ ആരേയും സ്പര്‍ശിക്കും.
മകനെ വാരിപ്പുണര്‍ന്ന് നില്‍ക്കുന്ന ചാക്കോച്ചന്‍റെ രൂപമാണ് കേക്കിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഒപ്പം താഴെ 'എന്‍റെ അപ്പക്ക് ജന്മദിനാശംസകള്‍' എന്നും എഴുതി ചേര്‍ത്തിട്ടുണ്ട്. ആ പിറന്നാള്‍ ആശംസയിലൂടെയാണ് താരത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. 'ഈ വാക്കുകള്‍ കേള്‍ക്കാന്‍ ഞാന്‍ ഏറെ കാത്തിരുന്നിട്ടുണ്ടെന്നാണ് താരം കേക്കിന്‍റെ ചിത്രത്തിനൊപ്പം കുറിച്ചത്'. ഒപ്പം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരും ആരാധകരും അടക്കം നിരവധി പേരാണ് ചാക്കോച്ചന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
താരത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കാന്‍ നിരവധി പരിപാടികള്‍ ആരാധകരുടെ വകയും ഉണ്ടായിരുന്നു. പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ചാക്കോച്ചന്‍റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ നിറം ആലപ്പുഴയില്‍ റീ-റിലീസ് ചെയ്തിരുന്നു. റെയ്ബാന്‍ സിനി ഹൗസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ചിത്രത്തിന്‍റെ റീ-റിലീസ്. അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്‍റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.